സാംസംങ് ഗ്യാലക്‌സി എ 56 5ജി, എ 36 5ജി പുറത്തിറക്കി 

സെക്യൂരിറ്റിയും മികച്ച പ്രൈവസി പ്രൊട്ടക്ഷനും പെര്‍ഫോമന്‍സിനും മുന്‍തൂക്കം കൊടുത്തുകൊണ്ട് പുത്തന്‍ ഡിസൈനില്‍ ആണ് ഗാലക്‌സി എ സീരീസുകള്‍ വിപണിയില്‍ എത്തുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

 

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡ് ആയ സാംസങ്ങിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഗ്യാലക്‌സി എ 56 5ജി ഗ്യാലക്‌സി എ 36 5ജി എന്നിവ പുറത്തിറക്കി. സെക്യൂരിറ്റിയും മികച്ച പ്രൈവസി പ്രൊട്ടക്ഷനും പെര്‍ഫോമന്‍സിനും മുന്‍തൂക്കം കൊടുത്തുകൊണ്ട് പുത്തന്‍ ഡിസൈനില്‍ ആണ് ഗാലക്‌സി എ സീരീസുകള്‍ വിപണിയില്‍ എത്തുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

പ്രൈമറി സ്‌റ്റോറേജ് അപ്‌ഗ്രേഡ് ഓഫറിന് പുറമേ ഉപയോക്താവിന് സാംസങ് കെയര്‍ പ്ലസ്, ഒരുവര്‍ഷ സ്‌ക്രീന്‍ പ്രൊട്ടക്ഷന്‍ വെറും 999 രൂപയ്ക്ക് ലഭ്യമാകും. ഇതിനു യഥാര്‍ത്ഥ വില 2999 രൂപയാണ്. കൂടാതെ ഗാലക്‌സി എ 56 ജിക്ക് 18 മാസം വരെയും ഗാലക്‌സി എ 36 5ജിക്ക് 16 മാസം വരെയും നോ കോസ്റ്റ് ഇഎംഐ ലഭിക്കും. കൂടാതെ തിരഞ്ഞെടുത്ത സേവനങ്ങള്‍ക്ക് സാംസങ് വാലറ്റ് ഉപയോഗിക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് 400 രൂപ വരെ ആമസോണ്‍ വൗച്ചറായി നേടാമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.

 

Spread the love