ഇന്ത്യയില്‍ സാംസങ്ങ് ഗാലക്‌സി ബുക്ക് 5 സീരീസ്  വില്‍പ്പന ആരംഭിച്ചു

എഐയില്‍ പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടര്‍ ഉപയോഗം കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ ഇതിലൂടെ കഴിയുമെന്ന് സാംസങ്ങ് ഇന്ത്യ എംഎക്‌സ് ബിസിനസ് വൈസ് പ്രസിഡന്റ് ആദിത്യ ബബ്ബര്‍ പറഞ്ഞു.

 

കൊച്ചി: ഗാലക്‌സി ബുക്ക് 5 സീരീസിന്റെ രാജ്യവ്യാപകമായ വില്‍പ്പന പ്രഖ്യാപിച്ച് സാംസങ്. അത്യാധുനിക പ്രകടനവും മികച്ച എഐ സവിശേഷതകളുമടങ്ങിയ ഗാലക്‌സി ബുക്ക് 5 സീരീസ് ഉന്നത ഉല്‍പ്പാദനക്ഷമത, സര്‍ഗ്ഗാത്മകത, വിനോദം എന്നിവ ലക്ഷ്യമിട്ടാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എഐയില്‍ പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടര്‍ ഉപയോഗം കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ ഇതിലൂടെ കഴിയുമെന്ന് സാംസങ്ങ് ഇന്ത്യ എംഎക്‌സ് ബിസിനസ് വൈസ് പ്രസിഡന്റ് ആദിത്യ ബബ്ബര്‍ പറഞ്ഞു.

ഇന്റല്‍ കോര്‍ അള്‍ട്ര അടങ്ങിയ ഗാലക്‌സി ബുക്ക് 5 സീരീസ് ഇപ്പോള്‍ 114900 രൂപ മുതല്‍ വിപണിയില്‍ ലഭ്യമാണ്. ഇത് മുന്‍ ഗാലക്‌സി ബുക്ക് 4 സീരീസ് മോഡലുകളെക്കാള്‍ 15000 രൂപ കുറവാണ്. ഗാലക്‌സി ബുക്ക് 5 സീരീസ് വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 10000 രൂപ വരെ ബാങ്ക് ക്യാഷ്ബാക്കും വെറും 7999 രൂപയ്ക്ക് ഗാലക്‌സി ബഡ്‌സ് 3 പ്രോയും ലഭിക്കും (യഥാര്‍ത്ഥ വില 19999 രൂപ). 24 മാസം വരെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനിലും ഈ ഉപകരണങ്ങള്‍ ലഭ്യമാണ്. കൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് പത്ത് ശതമാനം എക്‌സ്‌ക്ലൂസീവ് ഡിസ്‌കൗണ്ടും ലഭിക്കുമെന്നും ആദിത്യ ബബ്ബര്‍ പറഞ്ഞു.

samsung.com, സാംസങ്ങ് ഇന്ത്യ സ്മാര്‍ട്ട് കഫേകള്‍, തെരഞ്ഞെടുത്ത സാംസങ്ങ് അംഗീകൃത റീട്ടയില്‍ സ്‌റ്റോറുകള്‍, മറ്റ് ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ എന്നിവയില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് ഗാലക്‌സി ബുക്ക് 5 360, ഗാലക്‌സി ബുക്ക് 5 പ്രോ, ഗാലക്‌സി ബുക്ക് 5 പ്രോ 360 എന്നിവ വാങ്ങാം. മൈക്രോസോഫ്റ്റില്‍, ഉല്‍പ്പാദനക്ഷമതയും സര്‍ഗ്ഗാത്മകതയും വര്‍ദ്ധിപ്പിക്കുന്ന എഐഅധിഷ്ഠിത നൂതനാശയങ്ങള്‍ ഉപയോഗിച്ച് ഉപയോക്താക്കളെ ശാക്തീകരിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് മൈക്രോസോഫ്റ്റ് ഇന്ത്യ ഡിവൈസ് പാര്‍ട്ണര്‍ സെയില്‍സ് കണ്‍ട്രി ഹെഡ് നമിത് സിന്‍ഹ പറഞ്ഞു.

 

Spread the love