നവീന ഫീച്ചറുകളുമായി സാംസങ് ഗ്യാലക്‌സി എഫ്16 5ജി

 

ഏറ്റവും മികച്ച എസ് അമോള്‍ഡ് ഡിസ്‌പ്ലേ, 50 എംപി ട്രിപ്പിള്‍ ക്യാമറ, 6 ജനറേഷന്‍ ആന്‍ഡ്രോയ്ഡ് അപഗ്രേഡുകള്‍, 6 വര്‍ഷത്തെ സെക്യൂരിറ്റി വാറണ്ടി എന്നിങ്ങനെ സെഗ്മന്റിലെ ഏറ്റവും മുന്‍നിര ഫീച്ചറുകളാണ് ഗ്യാലക്‌സി എഫ്16 5ജിയില്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് സാംസങ് ഇന്ത്യ, എംഎക്‌സ് ബിസിനസ് ഡയറക്ടര്‍ അക്ഷയ് എസ് റാവു പറഞ്ഞു.

 

കൊച്ചി: സാംസങ് തങ്ങളുടെ ജനപ്രിയ ഗ്യാലക്‌സി എഫ് സീരിസ് പോര്‍ട്ട്‌ഫോളിയോവില്‍ ഏറ്റവും പുതിയ ഗ്യാലക്‌സി എഫ്16 5ജി അവതരിപ്പിച്ചു. ഏറ്റവും മികച്ച എസ് അമോള്‍ഡ് ഡിസ്‌പ്ലേ, 50 എംപി ട്രിപ്പിള്‍ ക്യാമറ, 6 ജനറേഷന്‍ ആന്‍ഡ്രോയ്ഡ് അപഗ്രേഡുകള്‍, 6 വര്‍ഷത്തെ സെക്യൂരിറ്റി വാറണ്ടി എന്നിങ്ങനെ സെഗ്മന്റിലെ ഏറ്റവും മുന്‍നിര ഫീച്ചറുകളാണ് ഗ്യാലക്‌സി എഫ്16 5ജിയില്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് സാംസങ് ഇന്ത്യ, എംഎക്‌സ് ബിസിനസ് ഡയറക്ടര്‍ അക്ഷയ് എസ് റാവു പറഞ്ഞു. ജെന്‍ സീയുടെ കുതിച്ചുപായുന്ന ജീവിത ശൈലിക്ക് ഏറ്റവും അനുയോജ്യമായ രീതിയിലാണ് ഗ്യാലക്‌സി എഫ്16 5ജി ഞങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മികച്ച പ്രകടനം, ദീര്‍ഘകാല ഈട്, ഏറ്റവും മികവുറ്റ ഉപഭോക്തൃ അനുഭവം തുടങ്ങിയവയെല്ലാം ഈ പുത്തന മോഡലിലൂടെ ഉപഭോക്താക്കള്‍ക്ക് സാംസങ് വാഗ്ദാനം ചെയ്യുന്നുവെന്നും അക്ഷയ് എസ് റാവു പറഞ്ഞു.

റിപ്പിള്‍ ഗ്ലോ ഫിനിഷോടുകൂടി നവീനമായൊരു ഡിസൈനാണ് ഗ്യാലക്‌സി എഫ്16 5ജിയ്ക്കുള്ളത്. 7.9 എംഎം സ്ലിം മാത്രമുള്ള ഈ മോഡല്‍ സ്‌റ്റൈലിനൊപ്പം ഉപയോഗിക്കുവാന്‍ സുഖപ്രദവുമാണ്. 6.7 ഇഞ്ച് എഫ്എച്ച്ഡി എസ് അമോള്‍ഡ് ഡിസ്പ്ലയാണ് ഈ മോഡലില്‍ സാംസങ് നല്‍കിയിരിക്കുന്നത്. ഏറ്റവും മികച്ച ദൃശ്യാനുഭവം തന്നെ ഉത് ഉപഭോക്താക്കള്‍ക്ക് ഉറപ്പുനല്‍കുന്നു. ഏറ്റവും മികച്ച ഫോട്ടോകളും വീഡിയോകളും ഉപഭോക്താക്കള്‍ക്ക് ഉറപ്പുനല്‍കുന്ന സെഗ്മെന്റിലെ ഏറ്റവും മികച്ച 50 എംപി ട്രിപ്പിള്‍ ക്യാമറായാണ് ഗ്യാലക്‌സി എഫ്16 5ജിയിലുള്ളത്. മനോഹരമായ സെല്‍ഫികള്‍ക്കായി 13 എംപി ഫ്രണ്ട് ക്യാമറയും സജ്ജമാക്കിയിരിക്കുന്നു. മീഡിയടെക് ഡൈമെന്‍സിറ്റി 6300 പ്രൊസസറാണ് ഗ്യാലക്‌സി എഫ്16 5ജിയ്ക്ക് കരുത്ത് പകരുന്നത്.

ഗെയിമിംഗും മള്‍ട്ടിടാസ്‌കിംഗും ഇത് അനായാസമാക്കുന്നു. 25 വാട്ട് ഫാസ്റ്റ് ചാര്‍ജിങ്ങോടുകൂടി 5000എംഎഎച്ച് ബാറ്ററിയാണ് ഈ മോഡലിലുള്ളത്.ഭാവിയിലും മികച്ച പെര്‍ഫോമന്‍സ് ഉറപ്പാക്കുന്നതിനായി 6 ജനറേഷന്‍ ആന്‍ഡ്രോയ്ഡ് അപ്‌ഗ്രേഡുകളും 6 വര്‍ഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും ഗ്യാലക്‌സി എഫ്16 5ജി ഉറപ്പുനല്‍കുന്നു. സെഗ്മെന്റില്‍ ആദ്യമായി സാംസങ് വാലറ്റില്‍ ടാപ് & പേ ഫീച്ചറും ഈ മോഡലില്‍ സാംസങ് അവതരിപ്പിച്ചിരിക്കുന്നു. സുരക്ഷിതവും ലളിതവുമായ പെയ്‌മെന്റ് സൗകര്യം ഈ ഫീച്ചറിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. വൈബിംഗ് ബ്ലൂ, ഗ്ലാം ഗ്രീന്‍, ബ്ലിംഗ് ബ്ലാക്ക് എന്നീ നിറങ്ങളില്‍ ഗ്യാലക്‌സി എഫ്16 5ജി ലഭ്യമാണ്. തെരഞ്ഞെടുത്ത റീട്ടെയില്‍ ഷോറൂമുകളിലും ഫഌപ്പ്കാര്‍ട്ട്, സാംസങ്.കോം എന്നീ ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് സാംസങ് ഗ്യാലക്‌സി എഫ് 16 5ജി വാങ്ങിക്കുവാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Spread the love