സാംസംഗ് ഗാലക്‌സി ടാബ് എ11 പ്ലസ് ഇന്ത്യയില്‍

ഗൂഗിള്‍ ജെമിനി, ഗൂഗിളില്‍ സര്‍ച്ച് ചെയ്യാന്‍ സര്‍ക്കിള്‍, ഗണിത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തുടങ്ങിയ സൗകര്യങ്ങള്‍ ഇതിലുണ്ട്.
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ സാംസംഗ്, പുതിയ ഗാലക്‌സി ടാബ് എ11  ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മെച്ചപ്പെട്ട എഐ ശേഷികള്‍, സ്മൂത്ത് 11 ഇഞ്ച് ഡിസ്‌പ്ലേ, പ്രീമിയം മെറ്റല്‍ ഡിസൈന്‍ എന്നിവയോടുകൂടി, കൂടുതല്‍ ഉപയോക്താക്കള്‍ക്ക് സ്മാര്‍ട്ടായ, പവര്‍ എഫിഷ്യന്റ് ടാബ് അനുഭവം നല്‍കുകയാണ് ലക്ഷ്യമെന്ന് സാംസംഗ് ഇന്ത്യ എംഎക്‌സ് ബിസിനസ് ഡയറക്ടര്‍ സാഗ്‌നിക് സെന്‍ പറഞ്ഞു.ഗൂഗിള്‍ ജെമിനി, ഗൂഗിളില്‍ സര്‍ച്ച് ചെയ്യാന്‍ സര്‍ക്കിള്‍, ഗണിത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തുടങ്ങിയ സൗകര്യങ്ങള്‍ ഇതിലുണ്ട്. സ്‌ക്രീനിലെ ഏതെങ്കിലും ഉള്ളടക്കം സര്‍ക്കിള്‍ ചെയ്യുമ്പോള്‍ തന്നെ ബന്ധപ്പെട്ട വിവരങ്ങള്‍, വിശദാംശങ്ങള്‍, വിവര്‍ത്തനങ്ങള്‍ എന്നിവ ഉടന്‍ ലഭിക്കും. വാര്‍ത്തകള്‍, സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ എന്നിവ വായിക്കുമ്പോള്‍ സ്‌ക്രോള്‍ ചെയ്യുന്നിടത്തുവെച്ച് തന്നെ റിയല്‍ടൈം ഓണ്‍സ്‌ക്രീന്‍ വിവര്‍ത്തനം ലഭ്യമാകും. കൈയെഴുത്തോ ടൈപ്പുചെയ്തതോ ആയ ഗണിതപ്രശ്‌നങ്ങള്‍ അപ്പപ്പോള്‍ തിരിച്ചറിഞ്ഞ്, ഘട്ടം ഘട്ടമായി പരിഹാരം നല്‍കുന്നു.

അടിസ്ഥാന ഗണിതത്തില്‍ നിന്നു തുടങ്ങി ശാസ്ത്രീയ കാല്‍ക്കുലേറ്റര്‍ നിലവാരത്തിലുള്ള കൃത്യമായ കണക്കുകള്‍, യൂണിറ്റ് കണ്‍വേര്‍ഷനുകള്‍ എന്നിവയും പിന്തുണയ്ക്കുന്നു. 4എന്‍എം മീഡിയ ടെക്ക് എംടി8775 പ്രോസസറുപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന ടാബ് എ11 പ്ലസ് സ്മൂത്ത് മള്‍ട്ടി ടാസ്‌കിങ് പ്രകടനം നല്‍കുന്നു. 6ജിബി പ്ലസ് 128ജിബി, 8ജിബി പ്ലസ് 256ജിബി എന്നിങ്ങനെ മോഡലുകള്‍ ലഭ്യമാണ്. കൂടാതെ 2ടിബി വരെ മൈക്രോ എസ്ഡി എക്‌സ്പാന്‍ഡബിള്‍ സ്‌റ്റോറേജ് സൗകര്യവും നല്‍കുന്നു. 7,040 എംഎഎച്ച് ബാറ്ററിയും 25വാട്ട് ഫാസ്റ്റ് ചാര്‍ജിങ്ങും വിശ്വാസ്യതയുള്ള ഉപയോഗം ഉറപ്പാക്കുന്നു. സ്ലിം പ്രൊഫൈലും മെറ്റല്‍ ഫിനിഷും ഉള്ള ടാബ് ഗ്രേ, സില്‍വര്‍ എന്നീ നിറങ്ങളില്‍ ലഭ്യമാണ്.  257.1  168.7  6.9 എംഎം, ഭാരം: 480 ഗ്രാം (വൈഫൈ), 491 ഗ്രാം (5ജി). 8 എംപി റിയര്‍ ക്യാമറയും 5 എംപി ഫ്രണ്ട് ക്യാമറയും വീഡിയോ കോള്‍, ഡോക്യുമെന്റ് സ്‌കാന്‍, കണ്ടന്റ് ക്രിയേഷന്‍ എന്നിവയ്ക്ക് വ്യക്തതയാര്‍ന്ന ഫോക്കസ് നല്‍കുന്നു. ഗാലക്‌സി ടാബ് എ11 പ്ലസ് 19,999 രൂപ മുതല്‍ ലഭ്യമാണ് (ബാങ്ക് ക്യാഷ്ബാക്ക് ഉള്‍പ്പെടെ). ആമസോണ്‍, സാംസംഗ് പ്ലാറ്റ്‌ഫോമുകളിലും തിരഞ്ഞെടുക്കപ്പെട്ട റീട്ടെയില്‍ സ്‌റ്റോറുകളിലും ലഭ്യമാണ്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു