സാംസങ്ങ്  ഗാലക്‌സി ടാബ് എസ്10എഫ്ഇ സീരിസ് ഇന്ത്യന്‍ വിപണിയില്‍ 

എഫ്ഇ ടാബ്ലറ്റുകളില്‍ ഗാലക്‌സിയുടെ എഐ സവിശേഷതകള്‍ കൂടി ചേരുന്നതോടെ അത്യാധുനിക സാങ്കേതികവിദ്യ കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാകും.
കൊച്ചി: സാംസങ്ങ് പുതിയ ഗാലക്‌സി ടാബ് എസ് 10 എഫ്ഇ, ഗാലക്‌സി ടാബ് എസ്10 എഫ്ഇ പ്ലസ് എന്നിവയുടെ ലോഞ്ച് പ്രഖ്യാപിച്ചു. ഗാലക്‌സി ടാബ് എസ് 10 എഫ്ഇ സീരീസിലെ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ സ്‌ക്രീനും ഡിസ്‌പ്ലേ വികസിപ്പിക്കുന്ന നേര്‍ത്ത ബെസലുകളും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഗാലക്‌സി ടാബ് എസ് 10 എഫ്ഇപ്ലസ് വിനോദം മുതല്‍ പഠനം, ദൈനംദിന ജോലികള്‍ വരെ എല്ലാത്തിനും രസകരവും ആഴത്തിലുള്ളതുമായ കാഴ്ചാനുഭവം നല്‍കുമെന്ന് സാംസങ്ങ് ഇന്ത്യ എംഎക്‌സ് ബിസിനസ് വൈസ് പ്രസിഡന്റ് ആദിത്യ ബബ്ബര്‍ പറഞ്ഞു.സാംസങ്ങിന്റെ ബുദ്ധിപരമായ സവിശേഷതകള്‍ ഉപയോക്താക്കളെ കൂടുതല്‍ എളുപ്പത്തില്‍ കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തരാക്കുന്നു. അതേസമയം മെലിഞ്ഞ രൂപകല്‍പ്പന ഉപഭോക്താക്കളെ യാത്രയ്ക്കിടയിലും അവരുടെ സര്‍ഗ്ഗാത്മകതയും ഉല്‍പ്പാദനക്ഷമതയും നേടിയെടുക്കാന്‍ സഹായിക്കുന്നു.എഫ്ഇ ടാബ്ലറ്റുകളില്‍ ഗാലക്‌സിയുടെ എഐ സവിശേഷതകള്‍ കൂടി ചേരുന്നതോടെ അത്യാധുനിക സാങ്കേതികവിദ്യ കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാകും.

ഗാലക്‌സി എസ്10 എഫ്ഇ സീരീസ് ഗാലക്‌സി ഉപഭോക്താക്കളെ അവരുടെ സര്‍ഗ്ഗാത്മകതയും ഉല്‍പ്പാദനക്ഷമതയും പരമാവധി ഉപയോഗപ്പെടുത്താന്‍ പ്രാപ്തരാക്കുകയും ഇന്ത്യയിലെ ടാബ്ലെറ്റ് വിഭാഗത്തിലെ വിപണിയില്‍ മേല്‍ക്കൈ നേടിത്തരാന്‍ സഹായിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഗാലക്‌സി ടാബ് എസ് സീരീസിന്റെ പരമ്പരാഗത രൂപകല്‍പ്പനയും സ്ലിം ബെസലുകളും സംയോജിപ്പിച്ച്, ഗാലക്‌സി ടാബ് എസ് 10 എഫ്ഇ+ ന്റെ 13.1 ഇഞ്ച് ഡിസ്‌പ്ലേ, മുന്‍പത്തെ മോഡലിനെക്കാള്‍ ഏകദേശം 12 ശതമാനം വലുപ്പമുള്ള സ്‌ക്രീനില്‍ ആഴത്തിലുള്ള വിനോദം പ്രദാനം ചെയ്യുന്നു. 90ഹെഡ്‌സ് റിഫ്രഷ് റേറ്റും ഹൈ െ്രെബറ്റ്‌നസ് മോഡില്‍ (എച്ച്ബിഎം) 800 നിറ്റ്‌സ് വരെ ഉയരുന്ന പുതിയ ലെവല്‍ ദൃശ്യപരതയും വഴി സാധ്യമാകുന്ന സുഗമമായ ദൃശ്യങ്ങള്‍, ഗാലക്‌സി ടാബ് എസ്10 എഫ്ഇ സീരീസില്‍ വീഡിയോകള്‍ കാണുമ്പോഴും ഗെയിമിംഗ് നടത്തുമ്പോഴും മികച്ച കാഴ്ചാനുഭവം ഉറപ്പാക്കുന്നു. മാറിക്കൊണ്ടിരിക്കുന്ന പുറത്തെ പരിതസ്ഥിതികളില്‍പോലും വിഷന്‍ ബൂസ്റ്ററിന്റെ യാന്ത്രിക ക്രമീകരണങ്ങള്‍ തെളിച്ചവും ദൃശ്യപരതയും വര്‍ദ്ധിപ്പിക്കുന്നു. കണ്ണിന്റെ ആയാസം കുറയ്ക്കുന്നതിന് നീലവെളിച്ച പ്രസരണം സുരക്ഷിതമായി കുറയ്ക്കുകയും ഓരോ സമയത്തെയും കാഴ്ച്ചയുടെ ആവശ്യങ്ങളെ കണ്ടറിഞ്ഞ് നിറവേറ്റുകയും ചെയ്യുന്നു. അത്യാധുനിക എഐ കഴിവുകളടങ്ങിയ എഫ്ഇ സീരീസിലെ ആദ്യ മോഡലുകളാണ് ഗാലക്‌സി ടാബ് എസ്10 എഫ്ഇ+ ഉം ഗാലക്‌സി ടാബ് എസ്10 എഫ്ഇയുമെന്നും അദ്ദേഹം പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു