സാംസങിന്റെ പ്രീമിയം എഐ ക്യുഎല്‍ഇഡി ടിവി സീരീസുകള്‍ ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് വഴി ലഭിക്കും 

ടെലിവിഷന്‍ കാഴ്ചാനുഭവത്തെ അടുത്ത തലത്തിലേക്ക് ഉയര്‍ത്തുന്നതിനായി എഐ ഫീച്ചറുകളോടുകൂടിയ ക്യുഎല്‍ഇഡി സീരീസ്  ക്യുഇഎഫ്1, ക്രിസ്റ്റല്‍ ക്ലിയര്‍ 4കെ യുഎച്ച്ഡി സീരീസുകളില്‍ യുഇ81, യുഇ84, യുഇ86 എന്നീ മോഡലുകളാണ് സാംസങ് ഉപഭോക്താക്കള്‍ക്ക് മുന്നിലേക്കെത്തിക്കുന്നത്.
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങ് തങ്ങളുടെ എഐ കരുത്തോടുകൂടിയ ക്യുഎല്‍ഇഡി ടിവിയും ക്രിസ്റ്റല്‍ ക്ലിയര്‍ 4കെ യുഎച്ച്ഡി ടിവിയും ആമസോണ്‍, ഫ് ളിപ്കാര്‍ട്ട്,സാംസങ്.കോം എന്നീ പ്ലാറ്റ്‌ഫോമുകളില്‍ മെയ് ഒന്നുമുതല്‍ വില്‍പ്പന ആരംഭിച്ചു. ടെലിവിഷന്‍ കാഴ്ചാനുഭവത്തെ അടുത്ത തലത്തിലേക്ക് ഉയര്‍ത്തുന്നതിനായി എഐ ഫീച്ചറുകളോടുകൂടിയ ക്യുഎല്‍ഇഡി സീരീസ്  ക്യുഇഎഫ്1, ക്രിസ്റ്റല്‍ ക്ലിയര്‍ 4കെ യുഎച്ച്ഡി സീരീസുകളില്‍ യുഇ81, യുഇ84, യുഇ86 എന്നീ മോഡലുകളാണ് സാംസങ് ഉപഭോക്താക്കള്‍ക്ക് മുന്നിലേക്കെത്തിക്കുന്നത്. ഈടും മികച്ച കളര്‍ കൃത്യതയും ഉറപ്പുനല്‍കുന്നതിനായി റിയല്‍ ആന്‍ഡ് സേഫ് ക്വാണ്ടം ഡോട് ടെക്‌നോളജിയാണ് ക്യുഎല്‍ഇഡി ടിവിയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇവ കാഡ്മിയം രഹിതവുമാണ്.

ക്യാന്‍സറിന് കാരണമായേക്കാവുന്ന കാഡ്മിയം ഒഴിവാക്കുന്നതിലൂടെ മികച്ച പ്രകടനത്തിനൊപ്പം സുരക്ഷയും ഉറപ്പുവരുത്തുന്നുവെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.കൃത്യതയാര്‍ന്ന ദൃശ്യങ്ങളും, വ്യക്തതയുള്ള ശബ്ദവും ഒപ്പം കൂടുതല്‍ വ്യക്തിഗത കാഴ്ചാനുഭവവും നല്‍കുന്നതിനായി സാംസങിന്റെ ഏറ്റവും പുതിയ ക്യു4 എഐ പ്രൊസസറിലൂടെ കണ്ടന്റുകള്‍ തത്സമയം അനലൈസ് ചെയ്യുകയും ഒപ്റ്റിമൈസ് ചെയ്യുകയും ചെയ്യുന്നു. സാംസങ് വിഷന്‍ എഐ രംഗങ്ങള്‍ തിരിച്ചറിഞ്ഞ് പിക്ചര്‍ ക്വാളിറ്റി മെച്ചപ്പെടുത്തുന്നു. സാംസങിന്റെ ക്‌നോക്‌സ് സെക്യൂരിറ്റി ഉപഭോക്താവിന്റെയും കണക്ട് ചെയ്യപ്പെട്ടിരുന്ന ഡിവൈസുകളുടേയും സുരക്ഷ ഉറപ്പുവരുത്തുന്നു. കൂടാതെ പുതിയ ലൈനപ്പില്‍ പരിമിതിയില്ലാത്ത സൗജന്യ കണ്ടന്റും സാംസങ് വാഗ്ദാനം ചെയ്യുന്നുണ്ട്. സമ്മേളനം എന്നാണ് അവസാനിക്കുന്നത്
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു