വനിതാ സംരംഭകര്‍ക്ക് കൈത്താങ്ങായി സന്താരി പേള്‍ 

ടൂറിസം മേഖലയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി സ്ത്രീ സംരംഭകര്‍ക്ക് സ്ഥിരമായ വരുമാന മാര്‍ഗം സൃഷ്ടിക്കുകയാണ് ഈ കൂട്ടായ്മയിലൂടെ  ഞങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് സന്താരി റിസോര്‍ട്ട്‌സ് ചീഫ് എക്‌സ്പീരിയന്‍സ് ഓഫീസര്‍ അരവിന്ദ് ഗംഗാധരന്‍ പറഞ്ഞു.

ആലപ്പുഴ: ലോകോത്തര റിസോര്‍ട്ടുകളുടെ പട്ടികയില്‍ ഇടംപിടിച്ച സന്താരി പേള്‍. വനിതാ കൂട്ടായ്മയായ കുടുംബശ്രീയുമായി സഹകരിച്ച് പ്രാദേശിക വിപണനത്തിന് കരുത്തുപകരുന്ന പദ്ധതി എട്ടു വര്‍ഷങ്ങള്‍ പിന്നിടുകയാണ്. കമ്മ്യൂണിറ്റി, കൊളാബൊറേഷന്‍, കണ്‍സര്‍വേഷന്‍ (3ഇ’) എന്ന അടിസ്ഥാന തത്വങ്ങള്‍ മുന്‍നിര്‍ത്തി ഉത്തരവാദിത്ത ടൂറിസത്തിലൂടെ പ്രാദേശിക വനിതകളുടെ ഉപജീവനത്തിന് കൈത്താങ്ങാവുകയാണ് ഈ പദ്ധതി.
2018ലാണ് സന്താരി പേള്‍ കുടുംബശ്രീ കൂട്ടുകെട്ട് ആരംഭിച്ചത്. മാസം തോറും ശരാശരി 60 കിലോയോളം പുട്ടുപൊടി, അപ്പപ്പൊടി, അരിപ്പൊടി തുടങ്ങിയ വിഭവങ്ങള്‍ വിവിധ കുടുംബശ്രീ യൂണിറ്റുകളില്‍ നിന്ന് റിസോര്‍ട്ട് നേരിട്ട് ശേഖരിക്കുന്നുണ്ട്. ടൂറിസം മേഖലയിലൂടെ വനിതാ ചെറുകിട സംരംഭങ്ങളെ ശക്തിപ്പെടുത്തുന്ന ഒരു മികച്ച മാതൃകയായി ഈ പങ്കാളിത്തം ഇതിനകം മാറിയിട്ടുണ്ട്.’കുടുംബശ്രീയുമായുള്ള നീണ്ട എട്ടുവര്‍ഷത്തെ സഹകരണം വലിയൊരു മുതല്‍ക്കൂട്ടാണ്. ടൂറിസം മേഖലയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി സ്ത്രീ സംരംഭകര്‍ക്ക് സ്ഥിരമായ വരുമാന മാര്‍ഗം സൃഷ്ടിക്കുകയാണ് ഈ കൂട്ടായ്മയിലൂടെ  ഞങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് സന്താരി റിസോര്‍ട്ട്‌സ് ചീഫ് എക്‌സ്പീരിയന്‍സ് ഓഫീസര്‍ അരവിന്ദ് ഗംഗാധരന്‍ പറഞ്ഞു. ഗുണമേന്മ പരിശോധിച്ച് ഉറപ്പാക്കിയ ശേഷമാണ് കുടുംബശ്രീയുടെ ഉല്‍പ്പന്നങ്ങള്‍ സ്വീകരിക്കുന്നത്.  ഇതിലൂടെ നാട്ടിന്‍പുറങ്ങളിലെ തനത് വിഭവങ്ങള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്നതിനോടൊപ്പം ടൂറിസത്തിന്റെ ഗുണഫലങ്ങള്‍ പ്രാദേശിക സമൂഹത്തിലേക്കെത്തിക്കുന്നതിലും ഈ കൂട്ടായ്മ നിര്‍ണായക പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സന്താരി പേള്‍ റിസോര്‍ട്ടുമായുള്ള ഈ ബന്ധം ഞങ്ങളുടെ വരുമാനത്തില്‍ വലിയ മാറ്റമുണ്ടാക്കിയിട്ടുണ്ടെന്നും ഭാവിയില്‍ അത് കൂടുതല്‍ ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്നും കുടുംബശ്രീ പ്രതിനിധി അനുരാധ പറഞ്ഞു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു