എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സിന് 35,577 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 11 ശതമാനം വര്‍ധനവാണിത്.  പരിരക്ഷാ വിഭാഗത്തില്‍ 4095 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയമാണ് കൈവരിച്ചിട്ടുള്ളത്.
കൊച്ചി: മുന്‍നിര ലൈഫ് ഇന്‍ഷൂറന്‍സ് സ്ഥാപനമായ എസ്ബിഐ ലൈഫ് 2025 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 35,577 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം നേടി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 11 ശതമാനം വര്‍ധനവാണിത്.  പരിരക്ഷാ വിഭാഗത്തില്‍ 4095 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയമാണ് കൈവരിച്ചിട്ടുള്ളത്. പരിരക്ഷാ വിഭാഗത്തിലെ വ്യക്തിഗത പുതിയ ബിസിനസ് പ്രീമിയം 2025 മാര്‍ച്ച് 31 ന് അവസാനിച്ച വര്‍ഷത്തില്‍ 793 കോടി രൂപയായി. വ്യക്തിഗത പുതിയ ബിസിനസ് പ്രീമിയം 2024 മാര്‍ച്ച് 31 ന് അവസാനിച്ച മുന്‍ വര്‍ഷത്തേക്കാള്‍ 11% വളര്‍ച്ചയോടെ 26,360 കോടി രൂപയായി.കഴിഞ്ഞ വര്‍ഷത്തെ അറ്റാദായം 27 ശതമാനം വര്‍ദ്ധനവോടെ 2413 കോടി രൂപയാണ്. സോള്‍വന്‍സി  നിരക്ക് 1.96 എന്ന മികച്ച നിലയില്‍ തുടരുന്നുമുണ്ട്. നിയന്ത്രണ മാനദണ്ഡങ്ങള്‍ പ്രകാരം ഇത് 1.50 എങ്കിലും ആയിരിക്കണം. എസ്ബിഐ ലൈഫ് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ 15 ശതമാനം വളര്‍ച്ചയോടെ 4,48,039 കോടി രൂപയില്‍ എത്തിയിട്ടുണ്ട്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു