51 കോടിയിലേറെ ഉപഭോക്താക്കളുടെ വിശ്വസനീയ പങ്കാളിയായി എസ്ബിഐ തുടരുകയാണെന്ന് കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി.
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 70 പുതിയ ബ്രാഞ്ചുകള്‍ക്കും 501 വനിതാ ഉപഭോക്തൃ സേവന കേന്ദ്രങ്ങള്‍ക്കും ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ തുടക്കം കുറിച്ചു. 51 കോടിയിലേറെ ഉപഭോക്താക്കളുടെ വിശ്വസനീയ പങ്കാളിയായി എസ്ബിഐ തുടരുകയാണെന്ന് കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി.
ഇത് പല രാജ്യങ്ങളുടേയും ജനസംഖ്യയേക്കാള്‍ കൂടുതലാണ്. ഡിജിറ്റല്‍ സേവനങ്ങള്‍ മുന്നോട്ടു വെക്കുന്ന എസ്ബിഐ ഉപഭോക്തൃ അനുഭവങ്ങളുടെ കാര്യത്തില്‍ പുതിയ രീതികള്‍ അവതരിപ്പിക്കുകയും പ്രവര്‍ത്തന മികവ് വര്‍ധിപ്പിക്കുകയുമാണ്. ബാങ്കിങ് കൂടുതല്‍ മികച്ചതാക്കുകയും കൂടുതല്‍ പേരിലേക്ക് ഔപചാരിക ബാങ്കിങ് സേവനങ്ങള്‍ എത്തിക്കുകയുമാണ് ചെയ്യുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഡിഎഫ്എസ് സെക്രട്ടറി എം നാഗരാജു, എസ്ബിഐ ചെയര്‍മാന്‍ സി എസ് ഷെട്ടി എന്നിവര്‍ പങ്കെടുത്തു.നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം െ്രെതമാസത്തില്‍ നൂറോളം ബ്രാഞ്ചുകള്‍ കൂട്ടിച്ചേര്‍ത്ത് ബാങ്കിന്റെ ആകെ ബ്രാഞ്ചുകള്‍ 22,800 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. ഇതിനു പുറമെ 78,023 ഉപഭോക്തൃ സേവന കേന്ദ്രങ്ങളും ബാങ്ക് അവതരിപ്പിച്ചിട്ടുണ്ട്.