സമരത്തിന്റെ ഭാഗമായി അങ്കമാലി ടൗണിലൂടെ കറുത്ത വസ്ത്രങ്ങള്‍ ധരിച്ച് തൊഴിലാളികള്‍ പ്രതിഷേധ പ്രകടനവും നടത്തു.
അങ്കമാലി: വാഗ്ദാനങ്ങള്‍ നല്കി തൊഴിലാളികളെ വഞ്ചിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് സ്കൂള്‍ പാചക തൊഴിലാളികളുടെ നേതൃത്വത്തില്‍ കുടുംബ സമേതം സമരം നടത്തി. അങ്കമാലി സിവില്‍ സ്റ്റേഷനു മുന്നില്‍ നടന്ന സമരം സ്കൂള്‍ പാചക തൊഴിലാളി യൂണിയന് സംസ്ഥാന വൈസ് പ്രസിഡന്റ് പി. പ്രദീപ് ഉദ്ഘാടനം ചെയ്തു. യൂണിയന് ജില്ലാ സെക്രട്ടറി അനിത അപ്പുക്കുട്ടന് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ. അങ്കമാലി മണ്ഡലം സെക്രട്ടറി ജോസഫ് ചിറയത്ത്, ലോക്കല്‍ സെക്രട്ടറി ഒ.ജി. കിഷോര്‍, എ.ഐ.ടി.യു.സി. മണ്ഡലം സെക്രട്ടറി സി.കെ. ബിജു, പ്രസിഡണ്ട് എം.എസ്. ചന്ദ്രബോസ് യൂണിയന് ഉപജില്ലാ പ്രസിഡണ്ട് സീലിയ വിന്നി തുടങ്ങിയവര്‍ സംസാരിച്ചു.
മന്ത്രിതല ചര്‍ച്ചയിലെ തീരുമാനങ്ങള്‍ ഉടന്‍ നടപ്പിലാക്കുക. മിനിമം കൂലി 700 എന്ന രൂപയാക്കുമെന്ന എല്‍ഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനം പാലിക്കുക. റിട്ടയര്‍മെന്റ് ആനുകൂല്യം പ്രഖ്യാപിക്കുക . വിദ്യാര്‍ത്ഥി തൊഴിലാളി അനുപാതം 300 കുട്ടികള്‍ക്ക് ഒരു തൊഴിലാളി എന്ന തീരുമാനം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു സമരം. സമരത്തിന്റെ ഭാഗമായി അങ്കമാലി ടൗണിലൂടെ കറുത്ത വസ്ത്രങ്ങള്‍ ധരിച്ച് തൊഴിലാളികള്‍ പ്രതിഷേധ പ്രകടനവും നടത്തു.

