പാചകതൊഴിലാളികളായ സ്ത്രീകള്‍ നടത്തിയ സമരത്തിന്റെ ഫലമായി രണ്ട് മന്ത്രിതല ചര്‍ച്ചകള്‍ നടത്താനും തീരുമാനങ്ങള്‍ എടുപ്പിക്കാനും സാധിച്ചത് ഇതിന്റെ ഉദാഹരണമാണെന്നും ബിജിമോള്‍ പറഞ്ഞു.
കൊച്ചി: ഏതു പ്രതിസന്ധികളെയും അതിജീവിക്കാന്‍ സ്ത്രീകള്‍ സംഘടിച്ച് കരുത്താര്‍ജ്ജിക്കുന്ന കാലമാണ് ഇതെന്ന് കേരള മഹിളാ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ ഇ.എസ് ബിജിമോള്‍ പറഞ്ഞു. സ്കൂള്‍ പാചകതൊഴിലാളി യൂണിയന് (എ.ഐ.ടി.യു.സി) അങ്കമാലി ഉപജില്ലാ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. പാചകതൊഴിലാളികളായ സ്ത്രീകള്‍ നടത്തിയ സമരത്തിന്റെ ഫലമായി രണ്ട് മന്ത്രിതല ചര്‍ച്ചകള്‍ നടത്താനും തീരുമാനങ്ങള്‍ എടുപ്പിക്കാനും സാധിച്ചത് ഇതിന്റെ ഉദാഹരണമാണെന്നും ബിജിമോള്‍ പറഞ്ഞു. മന്ത്രിതല ചര്‍ച്ചകളിലെ തീരുമാനങ്ങളും പാചക തൊഴിലാളികളുടെ മിനിമം വേതനം 700 രൂപയാക്കുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനവും ഇടന്‍ നടപ്പിലാക്കണമെന്നും ബിജിമോള്‍ ആവശ്യപ്പെട്ടു.
യൂണിയന് ഉപജില്ല പ്രസിഡന്റ് സീലിയ വിന്നി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജി മോഹനന് മുഖ്യപ്രഭാഷണം നടത്തി. സി.പി.ഐ മണ്ഡലം സെക്രട്ടറി എം. മുകേഷ് മുഖ്യ അതിഥിയായിരുന്നു. യൂണിയന് ജില്ലാ സെക്രട്ടറി അനിത അപ്പുക്കുട്ടന്, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി സി. കെ ബിജു, സി.പി. ഐ മണ്ഡലം കമ്മിറ്റിയംഗം എം.എസ് ചന്ദ്രബോസ്, ലോക്കല്‍ സെക്രട്ടറി ഒ.ജി കിഷോര്‍, കേരള മഹിളാ സംഘം മണ്ഡലം പ്രസിഡന്റ് സരിത, ഉപജില്ല സെക്രട്ടറി അമ്പിളി അജയന് തുടങ്ങിയവര്‍ സംസാരിച്ചു. യൂണിയനിലെ മുതിര്‍ന്ന അംഗം പി.ഡി ആനിസിനെയും പാചക മല്‍സരത്തില്‍ സമ്മാനാര്‍ഹരായ തൊഴിലാളികളെയും യോഗത്തില്‍ ആദരിച്ചു. യൂണിയനില്‍ പുതിയതായി ചേര്‍ന്ന അംഗങ്ങള്‍ക്ക് യോഗത്തില്‍ സ്വീകരണം നല്കി.

