സ്ഥിരനിക്ഷേപ പലിശ നിരക്കുകള്‍ പുതുക്കി ശ്രീറാം ഫിനാന്‍സ്

പുതുക്കിയ നിരക്ക് പ്രകാരം, വിവിധ കാലയളവിലേക്കുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്ക് 7.65 ശതമാനം മുതല്‍ 9.93 ശതമാനം വരെ പലിശ ലഭിക്കും.
കൊച്ചി: ശ്രീറാം ഗ്രൂപ്പിന് കീഴിലുള്ള മുന്‍നിര ധനകാര്യ സ്ഥാപനമായ ശ്രീറാം ഫിനാന്‍സ് പുതുക്കിയ പലിശ നിരക്കുകള്‍ പ്രഖ്യാപിച്ചു. പുതുക്കിയ നിരക്ക് പ്രകാരം, വിവിധ കാലയളവിലേക്കുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്ക് 7.65 ശതമാനം മുതല്‍ 9.93 ശതമാനം വരെ പലിശ ലഭിക്കും. 60 മാസത്തെ നിക്ഷേപങ്ങള്‍ക്കാണ് ഉയര്‍ന്ന പലിശയായ 9.93 ശതമാനം ലഭിക്കുക. മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപങ്ങളില്‍ 0.50 ശതമാനം അധിക പലിശ ലഭിക്കും. നിക്ഷേപങ്ങള്‍ പുതുക്കുന്നവര്‍ക്കും അധിക പലിശ ലഭിക്കും. സ്ത്രീ നിക്ഷേപകരുടെ പലിശ നിരക്കില്‍ 0.10 ശതമാനത്തിന്റെ അധിക പലിശയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പുതുക്കുന്ന എല്ലാ സ്ഥിരനിക്ഷേപങ്ങള്‍ക്കും വാര്‍ഷിക നിരക്കില്‍ 0.25 ശതമാനത്തിന്റെ അധിക നേട്ടമുണ്ടാകും.
പുതിയ നിക്ഷേപങ്ങള്‍ക്ക് പുറമെ, 10 കോടി രൂപവരെ പുതുക്കുന്ന നിക്ഷേപങ്ങള്‍ക്കും ഈ പലിശ നിരക്ക് ബാധകമായിരിക്കും. നിക്ഷേപ പദ്ധതികള്‍ക്കനുസരിച്ച് പലിശ നിരക്കുകളില്‍ മാറ്റം വരും. മുന്‍നിര ധനകാര്യ സ്ഥാപനങ്ങളില്‍ ഏറ്റവും വിശ്വാസയോഗ്യമായ സ്ഥിരനിക്ഷേപ പദ്ധതിയാണ് ശ്രീറാം ഫിനാന്‍സിന്റേത്. ഇതിന്റെ ഭാഗമായി, ഇന്ത്യന്‍ റേറ്റിംഗ് ആന്‍ഡ് റിസര്‍ച്ച് ഏജന്‍സിയുടെ അഅ+ ഉയര്‍ന്ന റേറ്റിംഗും ശ്രീറാം ഫിനാന്‍സ് കരസ്ഥമാക്കി. നിരക്കുകള്‍ മെയ് 2 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ശ്രീറാം ഫിനാന്‍സ് അറിയിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു