എസ്‌ഐബി ക്വിക്ക്പിഎല്‍
അവതരിപ്പിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്ക്

ഉയര്‍ന്ന സിബില്‍ സ്‌കോറുള്ള പുതിയ ഉപഭോക്താക്കള്‍ക്ക് പത്തു മിനിറ്റില്‍ പേഴ്‌സണല്‍ ലോണ്‍ ലഭ്യമാക്കാന്‍ ഈ സേവനം സഹായകമാകും.

 

കൊച്ചി: പേഴ്‌സണല്‍ ഫിനാന്‍സ് സേവനങ്ങള്‍ ലളിതമാക്കുന്നതിന് സമ്പൂര്‍ണ ഡിജിറ്റല്‍ പേഴ്‌സണല്‍ ലോണ്‍ പ്ലാറ്റ്‌ഫോമായ ‘എസ്‌ഐബി ക്വിക്ക്പിഎല്‍’ അവതരിപ്പിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്ക്. ഉയര്‍ന്ന സിബില്‍ സ്‌കോറുള്ള പുതിയ ഉപഭോക്താക്കള്‍ക്ക് പത്തു മിനിറ്റില്‍ പേഴ്‌സണല്‍ ലോണ്‍ ലഭ്യമാക്കാന്‍ ഈ സേവനം സഹായകമാകും. കൂടാതെ, ഇന്ത്യയിലെ ഏത് ബാങ്കിന്റെയും സേവിംഗ്‌സ് അക്കൗണ്ടിലേക്ക് തുക നിക്ഷേപിക്കുകയും ചെയ്യാനാവുമെന്നും സൗത്ത് ഇന്ത്യന്‍ ബാങ്ക് സിജിഎമ്മും റീട്ടെയില്‍ അസറ്റ്‌സ് ഹെഡുമായ സഞ്ജയ് സിന്‍ഹ പറഞ്ഞു.

എസ്‌ഐബിയുടെ നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് പ്രീ അപ്രൂവ്ഡ് പേഴ്‌സണല്‍ ലോണുകള്‍ ഒരു മിനിറ്റില്‍ ലഭ്യമാക്കുന്ന സംവിധാനം 2019 മുതല്‍ നടപ്പിലാക്കി വരുന്നുണ്ട്. എളുപ്പത്തിലുള്ള വേരിഫിക്കേഷന്‍ നടപടികളിലൂടെ ഡോക്യുമെന്റുകള്‍ ആവശ്യമില്ലാതെ ലോണ്‍ ലഭിക്കുന്നതിന് എസ്‌ഐബിയുടെവെബ്‌സൈറ്റില്‍ഉള്ളവtps://pl.southindianbank.com/quickpl/login എന്ന പോര്‍ട്ടല്‍ വഴി അപേക്ഷിക്കാവുന്നതാണ്.

ഉപഭോക്താക്കളുടെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും പൂര്‍ത്തീകരിക്കുന്നതിനുള്ള സാമ്പത്തിക കരുത്തു പകരാന്‍ ഈ ‘എസ്‌ഐബി ക്വിക്ക്പിഎല്‍’ സേവനം സഹായകമാകുമെന്ന്ും സഞ്ജയ് സിന്‍ഹ പറഞ്ഞു. ഉപഭോക്താക്കളുടെ മാറി വരുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് വേഗമേറിയതും സുതാര്യവും ഉപഭോക്തൃസൗഹൃദവുമായ ധനകാര്യ ഓപ്ഷനുകള്‍ അവതരിപ്പിക്കുന്ന എസ്‌ഐബിയുടെ ഡിജിറ്റല്‍ മേഖലയിലെ മറ്റൊരു നാഴികക്കല്ലാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Spread the love