17,766 കുടുംബങ്ങള്‍ക്ക് ഈ പദ്ധതിവഴി പ്രയോജനം ലഭിക്കും.ഹര്‍ ഗാവോന്‍ റോഷന്‍ സിഎസ്ആര്‍ സംരംഭം, വൈദ്യുതി അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാണെങ്കിലും മതിയായ ഔട്ട്‌ഡോര്‍ ലൈറ്റിംഗ് ഇല്ലാത്ത വിദൂരവും പിന്നോക്കം നില്‍ക്കുന്നതുമായ ഗ്രാമങ്ങളെയാണ് ലക്ഷ്യമിടുന്നത്.
കൊച്ചി : തങ്ങളുടെ ബറൈറ്റര്‍ #ലൈവ്‌സ് ബെറ്റര്‍ വേള്‍ഡ് എന്ന കാഴ്ചപ്പാടിന് അനുസൃതമായി, ലൈറ്റിംഗ് രംഗത്തെ ലോകനേതാക്കളായ സിഗ്‌നിഫൈ, തങ്ങളുടെ പ്രധാന സി എസ് ആര്‍ സംരംഭമായ ‘ഹര്‍ ഗാവോണ്‍ റോഷന്‍’ വഴി ആന്ധ്രാപ്രദേശിലെ പാര്‍വതിപുരം മന്യം ജില്ലയിലെ 230 ഗ്രാമങ്ങളില്‍ വെളിച്ചമെത്തിച്ചു. 17,766 കുടുംബങ്ങള്‍ക്ക് ഈ പദ്ധതിവഴി പ്രയോജനം ലഭിക്കും.ഹര്‍ ഗാവോന്‍ റോഷന്‍ സിഎസ്ആര്‍ സംരംഭം, വൈദ്യുതി അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാണെങ്കിലും മതിയായ ഔട്ട്‌ഡോര്‍ ലൈറ്റിംഗ് ഇല്ലാത്ത വിദൂരവും പിന്നോക്കം നില്‍ക്കുന്നതുമായ ഗ്രാമങ്ങളെയാണ് ലക്ഷ്യമിടുന്നത്. ഊര്‍ജ്ജക്ഷമതയുള്ള എല്‍ഇഡി ലൈറ്റിംഗ് സൊല്യൂഷനുകള്‍ ഉപയോഗിച്ച്, ഈ പദ്ധതിക്ക് കുറഞ്ഞ മെയിന്റനന്‍സ് മതി. എന്നാല്‍ അത് പരമാവധി പ്രഭാവം നല്‍കുകയും, സുസ്ഥിരമായ പ്രകാശം ഉറപ്പാക്കുകയും ചെയ്യുന്നുവെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.