സ്റ്റുഡന്‍സ് വേള്‍ഡ് കപ്പ് : ലക്ഷ്യം സാമ്പത്തിക തട്ടിപ്പെന്ന് ശിവസേന

കറുകുറ്റിയില്‍ മണ്ണിട്ട് നികത്തി ഒന്നരവര്‍ഷംകൊണ്ട് സ്‌പോര്‍ട്‌സ് സിറ്റി യാഥാര്‍ത്ഥ്യമാക്കും എന്നു പറയുന്ന തണ്ണീര്‍ത്തടത്തിന്റെ ദൃശ്യം
ചെലവ് കുറഞ്ഞ പാര്‍പ്പിടസമുച്ചയങ്ങള്‍ നിര്‍മ്മിച്ചു നല്‍കാമെന്ന് പറഞ്ഞ് കേരളത്തില്‍ ആയിര കണക്കിന് വ്യക്തികളില്‍ നിന്ന് കോടിക്കണക്കിന് രൂപ പിരിച്ചെടുത്ത ശേഷം  പാര്‍പ്പിടമോ വസ്തുവോ നല്‍കാതെ ഏകദേശം 500 കോടിയില്‍ പരം രൂപ തട്ടിച്ചെടുത്ത് മുങ്ങിയ  കെട്ടിട  നിര്‍മ്മാതാക്കളാണ് ഈ സംരംഭത്തിന് പിന്നിലെന്നും ടി. ആര്‍ ദേവന്‍ ആരോപിച്ചു
കൊച്ചി : വിദ്യാര്‍ത്ഥികളായ കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സ്റ്റുഡന്‍സ് വേള്‍ഡ് കപ്പ് ഫെഡറേഷന്‍ എന്ന പേരില്‍ രൂപീകരിച്ചിട്ടുള്ള സംഘടന സാമ്പത്തിക  തട്ടിപ്പ് നടത്തുന്നതിനുള്ള പദ്ധതിയാണെന്ന് ശിവസേന സംസ്ഥാന സെക്രട്ടറി ടി ആര്‍ ദേവന്‍ പറഞ്ഞു. ചെലവ് കുറഞ്ഞ പാര്‍പ്പിടസമുച്ചയങ്ങള്‍ നിര്‍മ്മിച്ചു നല്‍കാമെന്ന് പറഞ്ഞ് കേരളത്തില്‍ ആയിര കണക്കിന് വ്യക്തികളില്‍ നിന്ന് കോടിക്കണക്കിന് രൂപ പിരിച്ചെടുത്ത ശേഷം  പാര്‍പ്പിടമോ വസ്തുവോ നല്‍കാതെ ഏകദേശം 500 കോടിയില്‍ പരം രൂപ തട്ടിച്ചെടുത്ത് മുങ്ങിയ  കെട്ടിട  നിര്‍മ്മാതാക്കളാണ് ഈ സംരംഭത്തിന് പിന്നിലെന്നും ടി. ആര്‍ ദേവന്‍ ആരോപിച്ചു.ഇവര്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍  22 ന് കൊച്ചിയിലെ ലേ മെറിഡിയന്‍ ഹോട്ടലില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ കേരളത്തില്‍ രാജ്യാന്തര നിലവാരത്തിലുള്ള ഒരു സ്‌പോര്‍ട്‌സ് സിറ്റി വിഭാവനം ചെയ്തിട്ടുണ്ടെന്നും അത് ലോകോത്തര നിലവാരത്തിനുള്ളതാണെന്നും 2026 ല്‍  ആഗോളതലത്തിലുള്ള ഇരുപതിനായിരം സ്‌കൂളുകളിലെ കുട്ടികളെ സംഘടിപ്പിച്ചുകൊണ്ട്  ഗ്ലോബല്‍ വേള്‍ഡ് കപ്പ് സംഘടിപ്പിക്കുമെന്നും  വേള്‍ഡ് കപ്പില്‍ വിജയികളാകുന്നവര്‍ക്ക് 15 കോടി രൂപ സമ്മാനം നല്‍കുമെന്നും പ്രഖ്യാപിച്ചു. സ്റ്റുഡന്‍സ് വേള്‍ഡ് കപ്പ് ഫെഡറേഷന്‍ എന്ന പേരില്‍  ന്യൂഡല്‍ഹി ആസ്ഥാനമായി 1860ലെ ചാരിറ്റബിള്‍ സൊസൈറ്റി ആക്ട് പ്രകാരം ഈവര്‍ഷം ജൂലൈ 25നാണ് ഈ സന്നദ്ധ സംഘടന രജിസ്റ്റര്‍ ചെയ്തിരിക്കന്നത്. സന്നദ്ധ സംഘടനയായതുകൊണ്ട് തന്നെ സന്നദ്ധ പ്രവര്‍ത്തത്തിനപ്പുറം സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇവര്‍ക്കാവില്ല. ഇത് മറച്ച് വച്ച്  കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതും  നഴ്‌സുമാരെ  ജോലിക്കും പഠനത്തിനുമായി വിദേശത്തേയ്ക്ക് കയറ്റി അയക്കുന്ന ഏജന്‍സിയുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് അവകാശപ്പെടുന്നത്. ഇത് തന്നെ വലിയ തട്ടിപ്പാണ്.
എറണാകുളം ജില്ലയിലെ കറുകുറ്റിയില്‍ 25 ഏക്കര്‍ സ്ഥലത്ത്  സ്‌പോര്‍ട്‌സ് സിറ്റിസ്ഥാപിക്കുമെന്നാണ് ഇവര്‍ പറയുന്നത്.  കറുകുറ്റി പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന പന്തക്കലാണ് ഇത് സ്ഥാപിക്കുക എന്നും പറഞ്ഞു.  എന്നാല്‍ ഇവര്‍ അവകാശപ്പെടുന്ന സ്ഥലം  എറണാകുളം ജില്ലയിലെ കറുകുറ്റി, തൃശ്ശൂര്‍ ജില്ലയിലെ കൊരട്ടി എന്നീ രണ്ട് പഞ്ചായത്തുകളില്‍പ്പെട്ട പാടശേഖരമാണ്. ഇവിടെയാണ് കൊരട്ടി പഞ്ചായത്തിലെ മുടപ്പുഴ ചെക്ക്ഡാം. ഈ രണ്ട് പഞ്ചായത്തിലെയും 15 കിലോമീറ്റര്‍ ചുറ്റളവിലെ ജനങ്ങളുടെ കുടിവെള്ള സ്രോതസുകൂടിയാണിത്. സംസ്ഥാനത്ത് നിലനില്‍ക്കുന്ന തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം സ്വകാര്യ വ്യക്തിക്ക് ഒരുകാരണ വശാലും പാടം നികത്താനാവില്ല. 25 ഏക്കര്‍ തണ്ണീര്‍ത്തടം നികത്തണമെങ്കില്‍ തന്നെ ചുരുങ്ങിയത് മൂന്ന് വര്‍ഷവും വേണ്ടിവരും മലയാറ്റൂര്‍ മലയോളം അളവില്‍ മണ്ണും വേണ്ടിവരും.ഒന്നരവര്‍ഷംകൊണ്ട് സ്‌പോര്‍ട്‌സ് സിറ്റി യാഥാര്‍ത്ഥ്യമാക്കും എന്നു പറയുന്ന ഇതിന്റെ സംഘാടകര്‍ 25 ഏക്കര്‍ ഭൂമി മണ്ണിട്ട് നികത്തി കെട്ടിട നിര്‍മ്മിച്ച് കായികതാരങ്ങള്‍ക്ക് വേണ്ട എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും എന്ന് പറയുമ്പോള്‍ ഈ പ്രദേശത്തെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലും ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു തുണ്ട് കടലാസില്‍ അപേക്ഷ പോലും ഇന്നേവരെ സമര്‍പ്പിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് രാഷ്ട്രീയ സാമൂഹിക നീതിന്യായ രംഗത്തെയും പ്രഗത്ഭരെ അണിനിരത്തിക്കൊണ്ട് സ്‌പോര്‍ട്‌സ് സിറ്റിയുടെ ലോഞ്ചിംഗ് മാമാങ്കം ഇവര്‍ നടത്തിയത്.
അരൂരിലെ കായല്‍ ചതുപ്പിന് ന്യൂകൊച്ചി എന്ന് പേരിട്ട് ചിലവുകുറഞ്ഞ പാര്‍പ്പിട സമുച്ചയം നിര്‍മ്മിച്ചുനല്‍കുമെന്ന് പറഞ്ഞ് 2010 മുതല്‍ 2016 കാലയളവില്‍ വ്യാപകമായ പ്രചരണം നടത്തി 500ല്‍ പരം കോടിയുടെ തട്ടിപ്പ്‌നടത്തിയവരാണ് കറുകുറ്റിയിലെ തണ്ണീര്‍ത്തടത്തം നികത്തി സ്‌പോര്‍ട്‌സിറ്റി സ്ഥാപിക്കുമെന്ന് പറഞ്ഞ് പുതിയ തട്ടിപ്പിന് കളം ഒരുക്കുന്നതെന്ന് ടി.ആര്‍ ദേവന്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. സാമ്പത്തിക തട്ടിപ്പുകാരെ തുറന്ന് കാണിക്കുന്നതിനും, തണ്ണീര്‍ത്തടം സംരക്ഷിക്കുന്നതിനുമായി ഒക്ടോബര്‍ 20 ന് പ്രദേശ വാസികളെകൂടി പങ്കെടുപ്പിച്ചുകൊണ്ട് ആക്ഷന്‍ കൗണ്‍സിലിന് രൂപം നല്‍കുമെന്നും ടി.ആര്‍.ദേവന്‍ പറഞ്ഞു. അന്നേദിവസം വൈകിട്ട് 5ന് അങ്കമാലിയില്‍ സംഘടിപ്പിച്ചിട്ടുള്ള വിശദീകരണ യോഗം പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പേരൂര്‍ക്കട ഹരികമാര്‍ ഉദ്ഘാടനം ചെയ്യും. പാര്‍ട്ടിയുടെ സംസ്ഥാന ജില്ലാ നേതാക്കളും യോഗത്തില്‍ പങ്കെടുക്കും.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു