ഇടതുമുന്നണിയുടെ ദുര്‍ഭരണവും യുഡിഎഫിന്റെ വര്‍ഗീയ പ്രീണനവും കണ്ട് മടുത്ത ജനങ്ങള്‍ എന്‍ഡിഎയുടെ വികസിത കേരളം എന്ന മുദ്രാവാക്യം ഏറ്റെടുത്തു കഴിഞ്ഞു.
കൊച്ചി : തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎസഖ്യം കേരളത്തില്‍ വന്‍ മുന്നേറ്റം നടത്തുമെന്ന് ശിവസേന പാര്‍ലമെന്റ് പാര്‍ട്ടി ലീഡര്‍ ഡോ.ശ്രീകാന്ത് ഷിന്‍ഡേ എം.പി.പറഞ്ഞു. എറണാകുളത്ത് സംഘടിപ്പിച്ച ശിവസേന സംസ്ഥാന നേതൃസംഗമവും തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും ഉദ്ഘാടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇടതുമുന്നണിയുടെ ദുര്‍ഭരണവും യുഡിഎഫിന്റെ വര്‍ഗീയ പ്രീണനവും കണ്ട് മടുത്ത ജനങ്ങള്‍ എന്‍ഡിഎയുടെ വികസിത കേരളം എന്ന മുദ്രാവാക്യം ഏറ്റെടുത്തു കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ പത്തുവര്‍ഷമായി ഭാരതത്തില്‍ നടപ്പിലാക്കിവരുന്ന സാധാരണക്കാര്ക്ക്വേണ്ടിയുള്ള വികസന പദ്ധതികള്‍ കേരളത്തിലെ ജനങ്ങള്‍ മനസ്സിലാക്കി കഴിഞ്ഞു. അതിന്റെ പ്രതിഫലനം ആയിരിക്കും ഈ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടാകുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ടു മുന്നണികളുടെയും കപട മുഖം ജനങ്ങള്‍ മനസ്സിലാക്കി കഴിഞ്ഞു .അതിന് എതിരായിട്ടുള്ള ജന മുന്നേറ്റമാണ് കേരളത്തില്‍ ഇന്ന് കാണുന്നത്.തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം വരാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിലും എന്‍ഡിഎ മുന്നണി വലിയ മുന്നേറ്റം നടത്തും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അഡ്വക്കേറ്റ് പേരൂര്‍ക്കട ഹരികുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി രാധാകൃഷ്ണമേനോന്, ട്രഷറര്‍ എസ് ജയശേഖര്‍, വൈസ് പ്രസിഡന്റുമാരായ മോഹന്‍കുമാര്‍ നായര്‍, അഡ്വക്കേറ്റ് രാജീവ് രാജധാനി, സംസ്ഥാന സെക്രട്ടറിമാരായ ടി.ആര് ദേവന്, ഒറ്റശേഖരമംഗലം കൃഷ്ണന്‍കുട്ടി, അനില്‍ ദാമോദര്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വക്കേറ്റ് സാം ഐസക്ക്, യുവസേന സംസ്ഥാന ഓര്‍ഗനൈസിംങ് സെക്രട്ടറി പി എസ്. വൈശാഖ്, സംസ്ഥാന നേതാക്കളായ വിനു കൊല്ലം അനു ദാസ് പറവൂര്‍, രതീഷ് നായര്‍, സുധീര്‍ മായന്‍, കട്ടച്ചിറ ദിനേശ്, ബോസ് തേന്‍കുറിശ്ശി, രാജേഷ് കാടാമ്പുഴ, ഗോപു ആറന്മുള, ജോണി സ്റ്റീഫന്‍, സി.ആര് ലെനിന്, കെ ബി വേണു തുടങ്ങിയവര്‍ പ്രസംഗിച്ചു

