ആറ് ഇങ്ക് ടാങ്ക് പ്രിന്ററുകള്‍ പുറത്തിറക്കി ബ്രദര്‍ ഇന്റര്‍നാഷണല്‍ ഇന്ത്യ 

കോംപാക്റ്റ് ഡിസൈന്‍, ഓട്ടോ ഡ്യൂപ്ലെക്‌സ് പ്രിന്റിംഗ്, മൊബൈല്‍, വയര്‍ലെസ് കണക്റ്റിവിറ്റി, ഉയര്‍ന്ന നിലവാരമുള്ള ഔട്ട്പുട്ട്, ക്ലിയര്‍ ഡിസ്‌പ്ലേ പാനലുകള്‍, സ്പില്‍ഫ്രീ റീഫില്‍ സാങ്കേതികവിദ്യ തുടങ്ങിയ ഫീച്ചറുകളോടെയാണ് പ്രിന്ററുകള്‍ വിപണിയിലിറങ്ങുന്നത്.
ന്യൂഡല്‍ഹി: പ്രമുഖ ഇലക്ട്രോണിക്‌സ് സാങ്കേതികവിദ്യാ കമ്പനിയായ ബ്രദര്‍ ഇന്റര്‍നാഷണല്‍ ഇന്ത്യ ഉയര്‍ന്ന കാര്യക്ഷമതയുള്ള ഇങ്ക് ടാങ്ക് പ്രിന്ററുകളുടെ ആറ് പുതിയ ശ്രേണി പുറത്തിറക്കി. കോംപാക്റ്റ് ഡിസൈന്‍, ഓട്ടോ ഡ്യൂപ്ലെക്‌സ് പ്രിന്റിംഗ്, മൊബൈല്‍, വയര്‍ലെസ് കണക്റ്റിവിറ്റി, ഉയര്‍ന്ന നിലവാരമുള്ള ഔട്ട്പുട്ട്, ക്ലിയര്‍ ഡിസ്‌പ്ലേ പാനലുകള്‍, സ്പില്‍ഫ്രീ റീഫില്‍ സാങ്കേതികവിദ്യ തുടങ്ങിയ ഫീച്ചറുകളോടെയാണ് പ്രിന്ററുകള്‍ വിപണിയിലിറങ്ങുന്നത്.
ഇന്ത്യന്‍ വിപണിയില്‍ റിമോട്ട് ലേണിംഗ് ടൂളുകള്‍ക്കുള്ള ആവശ്യകത വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കുറഞ്ഞ വില, ഉപയോഗിക്കാനുള്ള എളുപ്പം, കണക്റ്റിവിറ്റി എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് പ്രിന്ററുകളുടെ ശ്രേണി രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ബ്രദര്‍ ഇന്റര്‍നാഷണല്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ അലോക് നിഗം പറഞ്ഞു. പുതിയ ഇങ്ക് ടാങ്ക് പ്രിന്ററുകള്‍ ബ്രദറിന്റെ അംഗീകൃത ചാനല്‍ പങ്കാളികളുടെ ശൃംഖല, ബ്രാന്‍ഡ് ഷോറൂമുകള്‍, ഇന്ത്യയിലുടനീളമുള്ള പ്രധാന ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ എന്നിവയില്‍ ലഭ്യമാകും. 2026ഓടെ ബ്രദറിന്റെ ഇങ്ക്ടാങ്ക് പ്രിന്റര്‍ വിഹിതം 8% ല്‍ നിന്ന് 25% ആയി ഉയര്‍ത്താനും ടയര്‍ 2, ടയര്‍ 3 നഗരങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്നു.
ബ്രദര്‍ ഗ്രൂപ്പിനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട വിപണികളിലൊന്നായ ഇന്ത്യയില്‍ എല്ലാ സെഗ്‌മെന്റുകളിലുമുള്ള ആധുനിക പ്രിന്റിംഗ് ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് ഈ പുതിയ ശ്രേണി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.  ഇന്ത്യന്‍ കുടുംബങ്ങള്‍ക്കും പ്രൊഫഷണലുകള്‍ക്കും ബിസിനസുകള്‍ക്കും ഒരുപോലെ മികച്ച പ്രകടനം, കാര്യക്ഷമത, മൂല്യം എന്നിവ ഈ ഉപകരണങ്ങള്‍ ഉറപ്പുനവരുത്തുന്നതായും അദ്ദേഹം വ്യക്തമാക്കി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു