ഒന്നാം നിര നഗരങ്ങളില്‍ കൂടുതല്‍ വേരോട്ടമുണ്ടാക്കുന്നതിനൊപ്പം മറ്റു നഗരങ്ങളിലേക്ക് കൂടി സാന്നിദ്ധ്യം വ്യാപിപ്പിക്കുകയാണ് സ്‌കോഡ ചെയ്യുന്നത്.
കൊച്ചി: ഇന്ത്യയില്‍ 25 വര്‍ഷവും ആഗോളതലത്തില്‍ 130 വര്‍ഷവും പിന്നിടുന്ന സ്‌കോഡയുടെ രാജ്യത്തെ ഷോറൂമുകളുടെ എണ്ണം 172 നഗരങ്ങളിലായി 300 ഔട്ലെറ്റുകള്‍ പിന്നിട്ടു. ഈ വര്‍ഷം ചരിത്രത്തിലെ ഏറ്റവും മികച്ച അര്‍ധവാര്‍ഷിക വില്‍പന കൈവരിച്ച സ്‌കോഡ ഇന്ത്യയുടെ വളര്‍ച്ചയിലെ പ്രധാന ഘടകങ്ങളിലൊന്ന് ഷോറൂമുകളുടെ എണ്ണത്തില്‍ വരുത്തിയ വര്‍ധനവാണെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യ ബ്രാന്റ് ഡയറക്റ്റര്‍ ആശിഷ് ഗുപ്ത പറഞ്ഞു. ഒന്നാം നിര നഗരങ്ങളില്‍ കൂടുതല്‍ വേരോട്ടമുണ്ടാക്കുന്നതിനൊപ്പം മറ്റു നഗരങ്ങളിലേക്ക് കൂടി സാന്നിദ്ധ്യം വ്യാപിപ്പിക്കുകയാണ് സ്‌കോഡ ചെയ്യുന്നത്. കഴിഞ്ഞ 9 മാസത്തിനിടയ്ക്ക് പുതിയതായി 30 നഗരങ്ങളില്‍ പുതിയ ഔട്ലെറ്റുകളാരംഭിച്ചു. ഇവയെല്ലാം രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലാണ്. ഇതോടൊപ്പം നിലവില്‍ സാന്നിദ്ധ്യമുള്ള ഒന്നാം നിര നഗരങ്ങളില്‍ കൂടുതല്‍ ഔട്ലെറ്റുകള്‍ തുറക്കുകയും ചെയ്തു.
ഈ കാലയളവില്‍ ആരംഭിച്ച ഔട്ലെറ്റുകളില്‍ 86 ശതമാനവും രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലാണ്. കൂടാതെ മൊത്തം300 ഔട്ലെറ്റുകളില്‍ 75 ശതമാനവും ഈ മേഖലകളിലാണ്. നിലവില്‍ ഷോറൂമുകള്‍ നടത്തുന്ന വിശ്വസ്ത പങ്കാളികള്‍ക്കാണ് മുഖ്യമായും പുതിയ ഔട്ലെറ്റുകളനുവദിച്ചത്. കൂടാതെ ഈ മേഖലയില്‍ മികച്ച പ്രവര്‍ത്തന പാരമ്പര്യമുള്ളവര്‍ക്കും അവസരങ്ങള്‍ നല്‍കി.
പുതിയ ഇടപാടുകാരിലും പുതിയ വിപണികളിലും വലിയ സ്വീകാര്യത കൈവരിച്ച കൈലാഖ് സ്‌കോഡ ഇന്ത്യയുടെ വളര്‍ച്ചയില്‍ കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട്. പുതിയ വിപണിയിലേക്കുള്ള കമ്പനിയുടെ പ്രവേശനം ഇതിന് ആക്കം കൂട്ടി. കൈലാഖിനൊപ്പം കുഷാഖും കോഡിയാക്കും കൂടിയായപ്പോള്‍ എല്ലാ വിഭാഗക്കാര്‍ക്കും അനുയോജ്യമായ എസ് യു വി ലഭ്യമാക്കാന്‍ സ്‌കോഡയ്ക്കായി. കമ്പനിയുടെ ഇന്ത്യയിലെ സെഡാന്‍ പാരമ്പര്യത്തെ സ്ലാവിയ മുന്നില്‍ നിന്ന് നയിക്കവെ, ആഗോള തലത്തില്‍ വിജയം വരിച്ച മറ്റൊരു സെഡാന്‍ താമസിയാതെ ഇന്ത്യന്‍ വിപണിയിലെത്തുകയാണ്.

