2025 ഏപ്രില്‍ 1 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. ഉപഭോക്തൃ കാര്യ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം റവന്യൂ വകുപ്പ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു.
ന്യുഡല്‍ഹി: ഉള്ളി കയറ്റുമതിയ്ക്കുള്ള 20% തീരുവ ഭാരത സര്‍ക്കാര്‍ പിന്‍വലിച്ചു. 2025 ഏപ്രില്‍ 1 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. ഉപഭോക്തൃ കാര്യ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം റവന്യൂ വകുപ്പ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു.ആഭ്യന്തര ലഭ്യത ഉറപ്പാക്കുന്നതിനായി, തീരുവ, മിനിമം കയറ്റുമതി വില എന്നിവ ഏര്‍പ്പെടുത്തി കയറ്റുമതി നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു. 2023 ഡിസംബര്‍ 8 മുതല്‍ 2024 മെയ് 3 വരെ ഏകദേശം അഞ്ച് മാസത്തേക്ക് കയറ്റുമതി നിരോധനവും ഏര്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍ നീക്കം ചെയ്ത 20% കയറ്റുമതി തീരുവ 2024 സെപ്റ്റംബര്‍ 13 മുതല്‍ പ്രാബല്യത്തിലുണ്ടായിരുന്നു.
കയറ്റുമതി നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നിട്ടും, 202324 സാമ്പത്തിക വര്‍ഷത്തില്‍ ആകെ ഉള്ളി കയറ്റുമതി 17.17 ലക്ഷം മെട്രിക് ടണ്‍ ആയിരുന്നു. 202425 സാമ്പത്തിക വര്‍ഷം (മാര്‍ച്ച് 18 വരെ) 11.65 ലക്ഷം മെട്രിക് ടണ്‍ കയറ്റുമതി ചെയ്തു. പ്രതിമാസ ഉള്ളി കയറ്റുമതി 2024 സെപ്റ്റംബറിലെ 0.72 ലക്ഷം മെട്രിക് ടണ്ണില്‍ നിന്ന് 2025 ജനുവരിയില്‍ 1.85 ലക്ഷം മെട്രിക് ടണ്ണായി വര്‍ദ്ധിച്ചു.റാബി വിളവെടുപ്പിനെത്തുടര്‍ന്ന് വിപണിയിലും ചില്ലറ വില്‍പ്പനയിലും പൊതുവെ വിലക്കുറവ് രേഖപ്പെടുത്തുന്ന ഈ നിര്‍ണ്ണായക ഘട്ടത്തില്‍, കര്‍ഷകര്‍ക്ക് ആദായകരമായ വില ഉറപ്പാക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്ന വിലയില്‍ ഉള്ളി ലഭ്യത നിലനിര്‍ത്തുന്നതിനുമുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയ്ക്ക് തെളിവാണ് ഈ തീരുമാനം. എന്നിരുന്നാലും, മുന്‍ വര്‍ഷങ്ങളിലെ ഇതേ കാലയളവിലെ വിലയേക്കാള്‍ ഉയര്‍ന്നതാണ് ഇപ്പോഴത്തെ മണ്ഡി വിലകള്‍. അഖിലേന്ത്യാ ശരാശരി വിലയില്‍ 39% കുറവ് രേഖപ്പെടുത്തുന്നു. അതുപോലെ, കഴിഞ്ഞ ഒരു മാസത്തിനിടെ അഖിലേന്ത്യാടിസ്ഥാനത്തിലുള്ള ശരാശരി ചില്ലറ വിലയില്‍ 10% കുറവ് രേഖപ്പെടുത്തി.