ജലം പാഴായിപ്പോകുന്നത് ഒഴിവാക്കാനും സുസ്ഥിര കാര്‍ഷിക രീതികള്‍ക്ക് കൂടുതല്‍ സംഭാവനകള്‍ നല്‍കാനും സാധിക്കുന്ന രീതിയിലാണ് തങ്ങളുടെ ഉല്‍പന്നങ്ങള്‍ രൂപകല്‍പന ചെയ്തിട്ടുള്ളത്
കൊച്ചി: ജലസേചന സംവിധാനങ്ങള്‍ വിദൂരമായി നിയന്ത്രിക്കാന്‍ കര്‍ഷകരെ സഹായിക്കുന്ന സ്മാര്‍ട്ട്‌കോം അടക്കം നിരവധി അത്യാധുനീക സംവിധാനങ്ങള്‍ പുറത്തിറക്കി ഇന്ത്യന്‍ ഇലക്ട്രിക്കല്‍ ഓട്ടോമേഷന്‍ വ്യവസായ രംഗത്തെ മുന്‍നിരക്കാരിലൊന്നായ ലോറിക് നുഡ്‌സണ്‍ . തങ്ങളുടെ വിഭവങ്ങള്‍ ഏറ്റവും മികച്ച രീതിയില്‍ ഉപയോഗിക്കാനും കൂടുതല്‍ ഫലപ്രദമായ സ്മാര്‍ട്ട് സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്താനും 25,000ത്തില്‍ ഏറെ കര്‍ഷകരെ ശാക്തീകരിക്കാനാണ് ലോറിക് നുഡ്‌സണ്‍ ഇലക്ട്രിക്കല്‍ ആന്റ് ഓട്ടോമേഷന്‍ (പഴയ എല്‍ ആന്റ് ടി സ്വിച്ച്ഗിയര്‍) അവതരിപ്പിക്കുന്ന പുതിയ സംവിധാനങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് ലോറിക് നുഡ്‌സണ്‍ ചീഫ് ഓപറേറ്റിങ് ഓഫിസര്‍ നരേഷ് കുമാര്‍ പറഞ്ഞു.
ജലം പാഴായിപ്പോകുന്നത് ഒഴിവാക്കാനും സുസ്ഥിര കാര്‍ഷിക രീതികള്‍ക്ക് കൂടുതല്‍ സംഭാവനകള്‍ നല്‍കാനും സാധിക്കുന്ന രീതിയിലാണ് തങ്ങളുടെ ഉല്‍പന്നങ്ങള്‍ രൂപകല്‍പന ചെയ്തിട്ടുള്ളത്.സാങ്കേതികവിദ്യയുടെ നേട്ടങ്ങള്‍ ഗ്രാമിണ ഇന്ത്യയിലേക്കു കൊണ്ടു വരുന്നതിലാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 25,000ത്തില്‍ ഏറെ കര്‍ഷകരെ പരമ്പരാഗത കാര്‍ഷിക രീതികളില്‍ നിന്ന് ആധുനീക ഓട്ടോമേറ്റഡ് കൃഷി രീതികളിലേക്ക് കൊണ്ടു വന്ന് 1,20,000 ഹെക്ടര്‍ ഭൂമിയില്‍ വരും വര്‍ഷങ്ങളില്‍ അധിമായി സേവനം നല്‍കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.