കൊറോണറി ആര്‍ട്ടറി സര്‍ജറി വൈദഗ്ദ്ധ്യവും ശാസ്ത്രവും’ എന്ന വിഷയത്തില്‍ ആഗോള, ദേശീയ വിദഗ്ധര്‍ പങ്കെടുത്ത സമ്മേളനം. യു.കെ ബ്രിസ്റ്റല്‍ മെഡിക്കല്‍ സ്‌കൂള്‍ കാര്‍ഡിയാക് സര്‍ജറി ഡയറക്ടര്‍ പ്രൊഫ. ജിയാനി ഏഞ്ചലിനിയും യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ജെന, ജര്‍മ്മനിയിലെ കാര്‍ഡിയോതൊറാസിക് സര്‍ജറി ചെയര്‍മാന്‍ പ്രൊഫ. ടോര്‍സ്റ്റണ്‍ ഡോണ്‍സും ചേര്‍ന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു.
കൊച്ചി: സൊസൈറ്റി ഓഫ് കൊറോണറി സര്‍ജന്‍സ് ഇന്ത്യ (എസ്‌സിഎസ്) യുടെ നാലാമത് വാര്‍ഷിക സമ്മേളനം കൊച്ചിയിലെ ഹോട്ടല്‍ ലെ മെറിഡിയനില്‍ നടന്നു.കൊറോണറി ആര്‍ട്ടറി സര്‍ജറി വൈദഗ്ദ്ധ്യവും ശാസ്ത്രവും’ എന്ന വിഷയത്തില്‍ ആഗോള, ദേശീയ വിദഗ്ധര്‍ പങ്കെടുത്ത സമ്മേളനം. യു.കെ ബ്രിസ്റ്റല്‍ മെഡിക്കല്‍ സ്‌കൂള്‍ കാര്‍ഡിയാക് സര്‍ജറി ഡയറക്ടര്‍ പ്രൊഫ. ജിയാനി ഏഞ്ചലിനിയും യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ജെന, ജര്‍മ്മനിയിലെ കാര്‍ഡിയോതൊറാസിക് സര്‍ജറി ചെയര്‍മാന്‍ പ്രൊഫ. ടോര്‍സ്റ്റണ്‍ ഡോണ്‍സും ചേര്‍ന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു.ഹൃദ്രോഗ മരണവും വ്യാപനവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, കൊറോണറി ആര്‍ട്ടറി രോഗ (സി.എ.ഡി) ചികിത്സകള്‍ക്ക് അതി നൂതന രീതികള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് പ്രൊഫ. ഏഞ്ചലിനി പറഞ്ഞു.
സിഎബിജി അഥവാ സങ്കീര്‍ണ്ണ ഹൃദയ ബൈപ്പാസ് സര്‍ജിറി ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. പ്രവീണ്‍ വര്‍മ്മ വിശദീകരിച്ചു.കോണ്‍ഫറന്‍സ് ചെയര്‍മാന്‍ ഡോ. ശിവ് നായര്‍ പറഞ്ഞു.പ്രൊഫ ഡൂണ്‍സ്,ഓര്‍ഗനൈസിംഗ് ചെയര്‍മാന്‍ ഡോ. ശിവ് കുമാര്‍ നായര്‍,എസ്‌സിഎസ് പ്രസിഡന്റ്ഡോ. ചന്ദ്രശേഖര്‍ പത്മനാഭന്‍; സെക്രട്ടറി ഡോ. സഞ്ജീത് പീറ്റര്‍,ഡോ. ലോകേശ്വര ആര്‍. സജ്ജ, ഡോ. പ്രദീപ് നാരായണ്‍, ഡോ. കിരുണ്‍ ഗോപാല്‍ എന്നിവര്‍ സംസാരിച്ചു.ശസ്ത്രക്രിയാ വര്‍ക്ക്‌ഷോപ്പുകളും നടന്നു.പതിനൊന്ന് അന്താരാഷ്ട്ര ഫാക്കല്‍റ്റികളും 76 ദേശീയ ഫാക്കല്‍റ്റികളും ഉള്‍പ്പെടെ ഇന്ത്യയിലും വിദേശത്തുനിന്നുമുള്ള 400ലധികം വിദഗ്ധര്‍ പങ്കെടുത്തു.
35 നും 55 നും ഇടയിലുള്ള സ്ത്രീകള്‍ക്ക് സാമ്പത്തിക സാക്ഷരത ആവശ്യമാണ്
കൊച്ചി: 35നും 55 നും ഇടയില്‍ പ്രായമുള്ള 50% സ്ത്രീകളും സാമ്പത്തിക ധാരണയുടെ അഭാവം മൂലം സമ്പത്ത് സൃഷ്ടിക്കുന്നതില്‍ ബുദ്ധിമുട്ടുന്നുണ്ടെന്ന് എഡല്‍വീസ് ലൈഫ് അടുത്തിടെ നടത്തിയ ഒരു പഠനം വെളിപ്പെടുത്തി. ഗാര്‍ഹിക ധനകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും, ദീര്‍ഘകാല ആസൂത്രണത്തിനായി പല സ്ത്രീകളും മറ്റുള്ളവരെ ആശ്രയിക്കുന്നുവെന്ന് എഡല്‍വീസ് ലൈഫിലെ ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫീസര്‍ അനുപ് സേത്ത് പറഞ്ഞു, ‘സ്ത്രീകള്‍ അവരുടെ സാമ്പത്തിക ആസൂത്രണത്തിന്റെ ചുമതല ഏറ്റെടുക്കണം, അത് വിദ്യാഭ്യാസത്തില്‍ നിന്നാണ് ആരംഭിക്കുന്നത്.’ സാമ്പത്തിക പരിജ്ഞാനം നല്‍കി സ്ത്രീകളെ ശാക്തീകരിക്കേണ്ടത് അവരുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കുന്നതിന് നിര്‍ണായകമാണെന്ന് സേത്ത് പറഞ്ഞു.