ഈ ശേഖരത്തിലെ ഓരോ വാച്ചിന്റയും ഡയലില്‍ 0.15 ഗ്രാം തൂക്കമുള്ള തനിഷ്‌കിന്റെ 22 കാരറ്റ് സ്വര്‍ണ്ണ നാണയം ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
കൊച്ചി: ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട വാച്ച് ബ്രാന്‍ഡുകളിലൊന്നായ സൊനാറ്റ സ്വര്‍ണ വാച്ച് ശേഖരമായ സൊനാറ്റ ഗോള്‍ഡ് വിപണിയിലവതരിപ്പിച്ചു. ഈ ശേഖരത്തിലെ ഓരോ വാച്ചിന്റയും ഡയലില്‍ 0.15 ഗ്രാം തൂക്കമുള്ള തനിഷ്‌കിന്റെ 22 കാരറ്റ് സ്വര്‍ണ്ണ നാണയം ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.സ്ലീക്ക് കേസ് ഡിസൈന്‍, ലാക്വേര്‍ഡ് ഹൈപോളിഷ് ബ്ലാക്ക് ഡയല്‍, എംബഡഡ് ഗോള്‍ഡ് കോയിന്‍, ഒറിജിനല്‍ ലെതര്‍ സ്ട്രാപ്പ് എന്നിവയാണ് സൊനാറ്റ ഗോള്‍ഡ് വാച്ച് ശേഖരത്തിന്റെ മറ്റ് സവിശേഷതകള്‍.സൊണാറ്റ ഗോള്‍ഡ് വെറുമൊരു വാച്ച് മാത്രമല്ലന്നും അതൊരു അനുഭവമാണെന്നും സൊണാറ്റ ബ്രാന്‍ഡ് ഹെഡ് പ്രതീക് ഗുപ്ത പറഞ്ഞു.
ഈ വാച്ചുകള്‍ ഡിസൈനിനെ വിലമതിക്കുന്നവര്‍ക്കുള്ളതാണ്. സ്വര്‍ണ്ണത്തിന്റെ സൂക്ഷ്മവും ശക്തവുമായ ആവിഷ്‌കാരമാണ് സൊണാറ്റ ഗോള്‍ഡ് എന്നും അദ്ദേഹം പറഞ്ഞു.
പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കുമായുള്ള രണ്ട് മനോഹരമായ വേരിയന്റുകളില്‍ സൊണാറ്റ ഗോള്‍ഡ് ലഭ്യമാണ്. 5,695 മുതല്‍ 5,995 രൂപ വരെയാണ് വില. www.sonatawatches.in, അംഗീകൃത റീട്ടെയിലര്‍മാര്‍, ടൈറ്റന്‍ വേള്‍ഡ്, ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ എന്നിവിടങ്ങളില്‍ സൊണാറ്റ ഗോള്‍ഡ് വാച്ചുകള്‍ ലഭ്യമാണ്.