വെഡിങ് ക്രിയേറ്റര്‍മാര്‍ക്ക് ആദരവുമായി സോണി ഇന്ത്യ 

ലോകം മാറുന്നതിനോടൊപ്പം വിവാഹങ്ങളും അതോടൊപ്പം ക്യാമറകളും മാറേണ്ടതുണ്ടെന്ന സന്ദേശമാണ് സോണി ഈ ക്യാമ്പയിന്‍ ഫിലിമിലൂടെ നല്‍കുന്നതെന്ന് സോണി ഇന്ത്യയുടെ ഇമേജിംഗ് ബിസിനസ് മേധാവി മുകേഷ് ശ്രീവാസ്തവ പറഞ്ഞു.
കൊച്ചി: വിവാഹ വീഡിയോഗ്രാഫര്‍മാരെയും ഫോട്ടോഗ്രാഫര്‍മാരെയും ആദരിക്കാന്‍ ‘അബ് കുച്ച് സിനിമാറ്റിക് കര്‍ത്തേ ഹേ’ എന്ന പേരില്‍ പുതിയ ക്യാമ്പയിന്‍ ഫിലിം പുറത്തിറക്കി സോണി ഇന്ത്യ. ഇന്ത്യന്‍ വിവാഹങ്ങളില്‍ നിശബ്ദമായി പ്രവര്‍ത്തിക്കുന്ന,  തലമുറകളായി ഇന്ത്യയിലെ സ്‌നേഹബന്ധങ്ങളുടെ കഥകള്‍ പകര്‍ത്തിക്കൊണ്ടിരിക്കുന്ന പ്രാദേശിക ഫോട്ടോ, വീഡിയോ സ്റ്റുഡിയോകള്‍ക്ക് ഒരു ആദരവെന്ന നിലയിലാണ്  ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.
പതിറ്റാണ്ടുകളായി ഇന്ത്യയിലെ ചെറു പട്ടണങ്ങളിലെ വിവാഹ വീഡിയോ ചിത്രീകരണം ഒരേ ആളുകളിലൂടെയാണ് കടന്നുപോയത്, പിന്നീട് അത് തലമുറകളിലേക്കും കൈമാറി. പലപ്പോഴും പഴയ ക്യാമറകള്‍ ഉപയോഗിച്ചാണ് ഒരു കുടുംബത്തിന്റെ അമൂല്യ നിമിഷങ്ങള്‍ പകര്‍ത്തിപ്പോരുന്നത്. എന്നാല്‍ ലോകം മാറുന്നതിനോടൊപ്പം വിവാഹങ്ങളും അതോടൊപ്പം ക്യാമറകളും മാറേണ്ടതുണ്ടെന്ന സന്ദേശമാണ് സോണി ഈ ക്യാമ്പയിന്‍ ഫിലിമിലൂടെ നല്‍കുന്നതെന്ന് സോണി ഇന്ത്യയുടെ ഇമേജിംഗ് ബിസിനസ് മേധാവി മുകേഷ് ശ്രീവാസ്തവ പറഞ്ഞു.

ഏകദേശം 6 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ക്യാമ്പയിന്‍ ഫിലിം ഹിന്ദി, മലയാളം, തെലുഗ്, തമിഴ്, കന്നഡ എന്നീ ഭാഷകളിലാണ് നിര്‍മിച്ചിരിക്കുന്നത്. സോണി ഇന്ത്യയുടെ യൂട്യൂബ് ചാനലിലും സോണി ആല്‍ഫാ കമ്മ്യൂണിറ്റി പേജിലും ഫിലിം കാണാം.സോണിയുടെ സിനിമാ ലൈനിലെ പ്രാരംഭ മോഡലായ എഫ്എക്‌സ്30, വലിയ ചെലവില്ലാതെ  സിനിമാ നിലവാരത്തില്‍ തന്നെ വീഡിയോ ചിത്രീകരണം സാധ്യമാക്കുന്ന ഒരു മികച്ച ക്യാമറയാണ്. ഒതുക്കമുള്ള ഡിസൈനില്‍ പ്രൊഫഷണല്‍ ഫീച്ചറുകളുമായി വരുന്ന എഫ്എക്‌സ്30 ക്യാമറ ഓരോ പ്രാദേശിക സ്റ്റുഡിയോയിലേക്കും, ക്രിയേറ്റര്‍മാരുടെകൈകളിലേക്കും സിനിമയുടെ മാജിക് ആണ് കൊണ്ടുവരുന്നത്.സോണിയുടെ എല്ലാ മോഡല്‍ ക്യാമറകളും ലെന്‍സുകളും സോണി അംഗീകൃത റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍, സോണി ക്യാമറ ലോഞ്ച്, ആല്‍ഫ ഫ്‌ലാഗ്ഷിപ്പ് സ്‌റ്റോറുകള്‍, സോണി സെന്ററുകള്‍, www.ShopatSC.com പോര്‍ട്ടല്‍, പ്രധാനപ്പെട്ട ഇലക്ട്രോണിക് സ്‌റ്റോറുകള്‍, ഇകൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ (ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്) എന്നിവിടങ്ങളില്‍ ലഭ്യമാണ്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു