നെക്സ്റ്റ്ജനറേഷന്‍ ബ്രാവിയ 5 പുറത്തിറക്കി  സോണി ഇന്ത്യ

സോണിയുടെ ഏറ്റവും നൂതനമായ വിഷ്വല്‍, ഓഡിയോ സാങ്കേതികവിദ്യകളാണ് ബ്രാവിയ 5ല്‍ സജ്ജീകരിച്ചിട്ടുള്ളത്.
കൊച്ചി: നെക്സ്റ്റ്ജനറേഷന്‍ ബ്രാവിയ 5 പുറത്തിറക്കി സോണി ഇന്ത്യ. ജനപ്രീതിയാര്‍ജിച്ച ബ്രാവിയ ടെലിവിഷന്‍ നിരയിലെ ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലാണിത്. ആഴത്തിലുള്ള ദ്യശ്യാനുഭവം വാഗ്ദാനം ചെയ്യുന്ന ബ്രാവിയ 5 സീരിസ് നാല് വ്യത്യസ്ത വലിപ്പങ്ങളിലാണ് ഉപഭോക്താക്കളിലേക്ക് എത്തുകയെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. സോണിയുടെ ഏറ്റവും നൂതനമായ വിഷ്വല്‍, ഓഡിയോ സാങ്കേതികവിദ്യകളാണ് ബ്രാവിയ 5ല്‍ സജ്ജീകരിച്ചിട്ടുള്ളത്. ഒരു വര്‍ഷത്തെ സമഗ്ര വാറന്റിയും ബ്രാവിയ 5ന് സോണി വാഗദാനം ചെയ്യുന്നു. മെച്ചപ്പെട്ട ചിത്ര നിലവാരത്തോടെ ദൃശ്യങ്ങള്‍ ലഭ്യമാക്കുന്നതിന് അഡ്വാന്‍സ്ഡ് എഐ പ്രോസസര്‍ എക്‌സ്ആര്‍ സാങ്കേതികവിദ്യയാണ് ബ്രാവിയ 5ല്‍ ഉപയോഗിച്ചിരിക്കുന്നത്. എക്‌സ്ആര്‍ ബാക്ക്‌ലൈറ്റ് മാസ്റ്റര്‍ ഡ്രൈവും ദൃശ്യാനുഭവം മെച്ചപ്പെടുത്തും.

സിനിമാറ്റിക് എച്ച്ഡിആര്‍ വിഷ്വലുകള്‍ക്കും ഓഡിയോയ്ക്കുമായി ഡോള്‍ബി വിഷന്‍ ആന്‍ഡ് അറ്റ്‌മോസ് ഫീച്ചറുണ്ട്. സ്റ്റുഡിയോ കാലിബ്രേറ്റഡ് മോഡ്, സോണി പിക്‌ചേഴ്‌സ് കോര്‍, എക്‌സ്ആര്‍ കോണ്‍ട്രാസ്റ്റ് ബൂസ്റ്റര്‍ 10, എക്‌സ്ആര്‍ ട്രൈലുമിനോസ് പ്രോ, എക്‌സ്ആര്‍ ക്ലിയര്‍ ഇമേജ് ടെക്‌നോളജി, എക്‌സ്ആര്‍ മോഷന്‍ ക്ലാരിറ്റി ടെക്‌നോളജി, അക്കൗസ്റ്റിക് മള്‍ട്ടിഓഡിയോ, വ്യക്തമായ സംഭാഷണത്തിനായി വോയ്‌സ് സൂം 3 ടെക്‌നോളജി, അഡ്വാന്‍സ്ഡ് ഗെയിമിങ് ഫീച്ചറുകള്‍ എന്നീ സവിശേഷതകളും ഉള്‍ക്കൊള്ളുന്നതാണ് പുതിയ ബ്രാവിയ 5 സീരീസ്. കെ85എക്‌സ്ആര്‍55എമോഡലിന് 4,17,990 രൂപയും, കെ75എക്‌സ്ആര്‍55എ മോഡലിന് 2,84,990 രൂപയും, കെ55എക്‌സ്ആര്‍55എ മോഡലിന് 1,37,740 രൂപയുമാണ് വില. മൂന്ന് മോഡലുകളും 2025 ജൂണ്‍ 26 മുതല്‍ ഇന്ത്യയിലെ എല്ലാ സോണി സെന്ററുകളിലും, പ്രധാന ഇലക്ട്രോണിക് സ്‌റ്റോറുകളിലും, ഇകൊമേഴ്‌സ് പോര്‍ട്ടലുകളിലും ലഭ്യമാകും. കെ65എക്‌സ്ആര്‍55എ മോഡലിന് 1,73,840 രൂപയാണ് വില. ഈ മോഡലിന്റെ ലഭ്യത തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു