സ്‌മോള്‍കേസുമായ് കൈകോര്‍ത്ത് സൗത്ത് ഇന്ത്യന്‍ ബാങ്ക്

ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നിക്ഷേപ സേവനങ്ങളും സമ്പത്ത് ഉല്‍പന്നങ്ങളും ഡിജിറ്റലായി വിതരണം ചെയ്യാന്‍ പ്രാപ്തി നല്‍കുന്ന സാങ്കേതിക പ്ലാറ്റ്‌ഫോമുകളാണ് സ്‌മോള്‍കേസ് ഒരുക്കുന്നതെന്ന്  സ്‌മോള്‍കേസ് സ്ഥാപകനും സി.ഇ.ഒയുമായ വസന്ത് കാമത്ത് പറഞ്ഞു.

കൊച്ചി: ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ ഈടായി നല്‍കി ലളിതമായ രീതിയില്‍ വായ്പ ലഭ്യമാക്കുന്നതിനായി സൗത്ത് ഇന്ത്യന്‍ ബാങ്ക് പ്രമുഖ ഫിന്‍ടെക് പ്ലാറ്റ്‌ഫോമായ ‘സ്‌മോള്‍കേസുമായി’ സഹകരിക്കുന്നു. സ്‌മോള്‍കേസിന്റെ സാങ്കേതിക സഹായത്തോടെ പൂര്‍ണ്ണമായും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാകുന്ന ‘എസ്‌ഐബി ഡിജിറ്റല്‍ ലോണ്‍ എഗെയ്ന്‍സ്റ്റ് മ്യൂച്വല്‍ ഫണ്ട്’ പദ്ധതിക്കാണ് ബാങ്ക് തുടക്കമിട്ടിരിക്കുന്നത്. ഈ പങ്കാളിത്തത്തിലൂടെ സൗത്ത് ഇന്ത്യന്‍ ബാങ്കിന് മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് മേല്‍ 9.99% വാര്‍ഷിക പലിശ നിരക്കില്‍ സെക്യൂര്‍ഡ് ക്രെഡിറ്റ് നല്‍കാന്‍ സാധിക്കുമെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് എസ്.ജി.എം ആന്‍ഡ് ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ. സോണി  പറഞ്ഞു.
നിലവിലുള്ള ഉപഭോക്താക്കള്‍ക്കും ഡിജിറ്റല്‍ വെല്‍ത്ത് പ്ലാറ്റ്‌ഫോമുകളിലെ ഉപഭോക്താക്കള്‍ക്കും ബാങ്കിന്റെ ലെന്‍ഡിംഗ് സര്‍വീസ് പ്രൊവൈഡര്‍ ശൃംഖല വഴി, നിയമാവലികള്‍ പാലിച്ചുകൊണ്ട് ഈ സേവനം ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നിക്ഷേപ സേവനങ്ങളും സമ്പത്ത് ഉല്‍പന്നങ്ങളും ഡിജിറ്റലായി വിതരണം ചെയ്യാന്‍ പ്രാപ്തി നല്‍കുന്ന സാങ്കേതിക പ്ലാറ്റ്‌ഫോമുകളാണ് സ്‌മോള്‍കേസ് ഒരുക്കുന്നതെന്ന്  സ്‌മോള്‍കേസ് സ്ഥാപകനും സി.ഇ.ഒയുമായ വസന്ത് കാമത്ത് പറഞ്ഞു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു