സൗത്ത് ഏഷ്യ കേംബ്രിഡ്ജ് സ്‌കൂള്‍ കോണ്‍ഫറന്‍സ് നടന്നു

ഇന്ത്യ, നേപ്പാള്‍, ശ്രീലങ്ക, ഭൂട്ടാന്‍, ബംഗ്ലാദേശ്, മാലിദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ള 400 ലധികം അധ്യാപകര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
കൊച്ചി – കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി പ്രസ് & അസസ്‌മെന്റിലെ (കേംബ്രിഡ്ജ്) ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷന്‍ ഗ്രൂപ്പ് അവരുടെ രണ്ടാം വാര്‍ഷിക സൗത്ത് ഏഷ്യ കേംബ്രിഡ്ജ് സ്‌കൂള്‍ കോണ്‍ഫറന്‍സിന് ആതിഥേയത്വം വഹിച്ചു, ഇന്ത്യ, നേപ്പാള്‍, ശ്രീലങ്ക, ഭൂട്ടാന്‍, ബംഗ്ലാദേശ്, മാലിദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ള 400 ലധികം അധ്യാപകര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

2030 ആകുമ്പോഴേക്കും ആഗോള തലത്തില്‍ 44 ദശലക്ഷം പുതിയ അധ്യാപകര്‍ക്കായുള്ള ആവശ്യകതയുണ്ടാകുമെന്ന് സമ്മേളനം വിലയിരുത്തി. ഈ സാഹചര്യത്തില്‍  പുതിയ പ്രൊഫഷണല്‍ വികസന പരിപാടികളും യോഗ്യതകളും, നൈപുണ്യ വികസന കോഴ്‌സുകള്‍, പ്രീസര്‍വീസ് അധ്യാപക പരിശീലനം, ഹ്രസ്വകാല ഇലേണിംഗ് മൊഡ്യൂളുകള്‍ എന്നിവയിലൂടെ മേഖലയിലെ അധ്യാപകരെ ശാക്തീകരിക്കണമെന്നും സമ്മേളനം വിലയിരുത്തി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു