ആധുനിക ഡിജിറ്റല്‍ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഉപഭോക്താക്കള്‍ക്ക് നൂതന സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്നതിനാണ് പുരസ്‌കാരം.
കൊച്ചി: മുബൈയില്‍ നടന്ന ഇരുപതാമത് ഐബിഎ ടെക്‌നോളജി അവാര്‍ഡ് 2024ല്‍, മികച്ച സാങ്കേതിക അധിഷ്ഠിത ടാലന്റ് ആന്റ് ഓര്‍ഗനൈസേഷന്‍ വിഭാഗത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് പുരസ്‌ക്കാരം. ആധുനിക ഡിജിറ്റല്‍ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഉപഭോക്താക്കള്‍ക്ക് നൂതന സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്നതിനാണ് പുരസ്‌കാരം. ബെസ്റ്റ് ഫിനാന്‍ഷ്യല്‍ ഇന്‍ക്ലുഷന്‍ വിഭാഗത്തില്‍ റണ്ണര്‍ അപ്പ് ആകാനും ബാങ്കിന് സാധിച്ചു. ബെസ്റ്റ് ഡിജിറ്റല്‍ സെയില്‍സ്, പേയ്‌മെന്റ്‌സ് & എന്‍ഗേജ്‌മെന്റ്, ബെസ്റ്റ് ഐടി റിസ്‌ക് മാനേജ്മന്റ്, ബെസ്റ്റ് ഫിന്‍ടെക് & ഡിപിഐ അഡോപ്ഷന്‍ എന്നിവയിലെ മികച്ച പ്രകടനത്തിന് സൗത്ത് ഇന്ത്യന്‍ ബാങ്ക് പ്രത്യേക പരാമര്‍ശം നേടി.
ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്റെ (ഐബിഎ) പക്കല്‍ നിന്നും തുടര്‍ച്ചയായി അംഗീകാരം ലഭിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ പി ആര്‍ ശേഷാദ്രി അഭിപ്രായപ്പെട്ടു. ‘ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും സാമ്പത്തിക ഉള്‍പ്പെടുത്തല്‍ വര്‍ദ്ധിപ്പിക്കുന്നതിനും സുരക്ഷിതമായ ഡിജിറ്റല്‍ ഇടപാടുകള്‍ ഉറപ്പാക്കുന്നതിനും നൂതന സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തിയുള്ള ബാങ്കിന്റെ പരിശ്രമങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണ് ഈ അവാര്‍ഡുകള്‍. ദീര്‍ഘവീക്ഷണമുള്ള ധനകാര്യസ്ഥാപനമെന്ന നിലയില്‍, ബാങ്കിന്റെ തുടര്‍ന്നുള്ള യാത്രയ്ക്ക് പ്രചോദനമേകുന്നതാണ് അംഗീകാരമെന്നും അദ്ദേഹം പറഞ്ഞു.