ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ
ഇന്ററാക്റ്റീവ് കിയോസ്‌ക്

വഴിപാടുകള്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും തുകയും ഭക്തരുടെ പേരുവിവരങ്ങളും നക്ഷത്രവും കൃത്യമായി മെഷീനില്‍ രേഖപ്പെടുത്തിയാല്‍ ഓണ്‍ലൈന്‍ ആയി പണം അടച്ച് രസീത് കൈപ്പറ്റാന്‍ സാധിക്കും. എല്ലാ യുപിഐ പണമിടപാടുകളും സൗകര്യപ്രദമായ രീതിയില്‍ ഉപയോഗിക്കാനും ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തു പണം അടയ്ക്കാനും കിയോസ്‌കിലൂടെ സാധിക്കും.

 

തിരുവനന്തപുരം: ആറ്റുകാല്‍ ദേവി ക്ഷേത്രത്തിലേക്ക് സൗത്ത് ഇന്ത്യന്‍ ബാങ്ക് ഇന്ററാക്റ്റീവ് കിയോസ്‌ക് കൈമാറി.ക്ഷേത്രത്തിലെ പണമിടപാടുകള്‍, പൂജ വഴിപാടുകള്‍ എന്നിവ സംബന്ധിച്ച എല്ലാ കാര്യങ്ങളും ഡിജിറ്റല്‍വല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കിയോസ്‌ക് സ്ഥാപിച്ചതെന്ന് ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കി. വഴിപാടുകള്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും തുകയും ഭക്തരുടെ പേരുവിവരങ്ങളും നക്ഷത്രവും കൃത്യമായി മെഷീനില്‍ രേഖപ്പെടുത്തിയാല്‍ ഓണ്‍ലൈന്‍ ആയി പണം അടച്ച് രസീത് കൈപ്പറ്റാന്‍ സാധിക്കും. എല്ലാ യുപിഐ പണമിടപാടുകളും സൗകര്യപ്രദമായ രീതിയില്‍ ഉപയോഗിക്കാനും ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തു പണം അടയ്ക്കാനും കിയോസ്‌കിലൂടെ സാധിക്കും.

ഭക്തര്‍ക്ക് സ്വയം ഇടപാടുകള്‍ നടത്താന്‍ കഴിയുന്ന രീതിയിലാണ് കിയോസ്‌കിന്റെ പ്രവര്‍ത്തണമെന്നതിനാല്‍ കൗണ്ടറിനു മുന്നിലുള്ള തിരക്ക് പരമാവധി നിയന്ത്രിക്കാനും ക്ഷേത്ര സന്ദര്‍ശനം സുഗമമാക്കാനും സാധിക്കുമെന്നും അധികൃതര്‍ പറഞ്ഞു. ക്ഷേത്രാങ്കണത്തില്‍ നടന്ന ചടങ്ങ് സൗത്ത് ഇന്ത്യന്‍ ബാങ്ക് സീനിയര്‍ ജനറല്‍ മാനേജര്‍ ചിത്ര എച്ച് ആദ്യ ഇടപാടു നടത്തി ഉദ്ഘാടനം ചെയ്തു. ആറ്റുകാല്‍ ട്രസ്റ്റ് പ്രസിഡന്റ് ശോഭ വി, ട്രഷറര്‍ ഗീത കുമാരി, വൈസ് പ്രസിഡന്റ് കൃഷ്ണന്‍ നായര്‍, ജോയിന്റ് സെക്രട്ടറി അനുമോദ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് റീജണല്‍ ഹെഡ് പ്രവീണ്‍ ജോയ്, ഡിജിറ്റല്‍ പ്രൊഡക്റ്റ്‌സ് ഹെഡ് വിഭ കെ കെ, എജിഎം ഹരിശങ്കര്‍ എസ്, ഡിജിറ്റല്‍ സെയില്‍സ് ഹെഡ് വിശ്വരാജ് വി, ക്ലസ്റ്റര്‍ ഹെഡ് ശ്രീജിത്ത് പി വി, ട്രിവാന്‍ഡ്രം മെയിന്‍ ബ്രാഞ്ച് മാനേജര്‍ ശ്രീജിത്ത് പി എന്നിവര്‍ പങ്കെടുത്തു.

Spread the love