വെല്ലുവിളികളെ അതിജീവിച്ച് ജീവിത വിജയം നേടിയ സാധാരണ സ്ത്രീകളുടെ പ്രചോദനാത്മകമായ കഥകളാണ് ബുക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ബംഗളൂരു/ കൊച്ചി: അന്താരാഷ്ട്ര വനിതാദിനാഘോഷത്തോട് അനുബന്ധിച്ച് വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയ 52 സ്ത്രീകള്‍ നടത്തിയ യാത്രയെ വിവരിക്കുന്ന പ്രത്യേക കോഫി ടേബിള്‍ ബുക്കായ ‘വിമന്‍ ലൈക്ക് യു’ പുറത്തിറക്കി സൗത്ത് ഇന്ത്യന്‍ ബാങ്ക്. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഡയറക്ടര്‍ ലക്ഷ്മി രാമകൃഷ്ണ ശ്രീനിവാസ് ബംഗളൂരുവില്‍ നടന്ന ചടങ്ങില്‍ പുസ്തകം പ്രകാശനം ചെയ്തു.
വെല്ലുവിളികളെ അതിജീവിച്ച് ജീവിത വിജയം നേടിയ സാധാരണ സ്ത്രീകളുടെ പ്രചോദനാത്മകമായ കഥകളാണ് ബുക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.തടസങ്ങള്‍ മറികടന്ന് വിജയത്തിലേക്കുള്ള വഴികള്‍ തുറന്ന് ജീവിത വിജയം കൊയ്ത വനിതകളെ ഈ പുസ്തകത്തിലൂടെ ആദരിക്കുന്നു.ബംഗ്ലൂരിലെ റാഡിസണില്‍ നടന്ന ചടങ്ങില്‍ അന്തര്‍ദേശീയ പാരാ അത്‌ലറ്റും പത്മശ്രീ, അര്‍ജുന അവാര്‍ഡ് ജേതാവുമായ ഡോ. മാലതി ഹൊള്ളയും പങ്കെടുത്തു.