യുവാക്കളെ രാഷ്ട്രീയവത്കരിക്കാന്‍ യുവജന സംഘടനകള്‍ക്ക് സാധിക്കണം: സ്പീക്കര്‍ എ എന്‍ ഷംസീര്‍

വിദ്യാഭ്യാസം   വെറുമൊരു ഡിഗ്രി നേടുക എന്നതിനപ്പുറത്തേക്ക് ലൈഫ് ലോങ്ങ് ലേണിംഗ്   ആയി മാറണം.
കൊച്ചി: യുവാക്കള്‍ പൂര്‍ണ്ണമായും അരാഷ്ട്രീയവത്ക്കരിക്കപ്പെട്ടുവെന്ന് വിശ്വസിക്കുന്നില്ലെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍.
കക്ഷി രാഷ്ട്രീയത്തോട് താല്‍പര്യം കുറഞ്ഞിരിക്കാം എങ്കിലും ജനാധിപത്യ പ്രക്രിയയില്‍ യുവാക്കള്‍ ഭാഗമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജയിന്‍ യൂണിവേഴ്‌സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ ഭാഗമായി നടന്ന സ്പീക്ക് ഫോര്‍ ഫ്യൂച്ചര്‍ എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവാക്കളെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ യുവജന സംഘടനകള്‍ക്ക് സാധിക്കണം. രാഷ്ട്രീയമാണ് നാടിനെ രൂപപ്പെടുത്തിയത്. റീല്‍സിനപ്പുറത്തേക്ക് റിയല്‍ ലൈഫ് പ്രശ്‌നങ്ങളെ മനസ്സിലാക്കാനും അതിനനുസരിച്ച് പ്രവര്‍ത്തിക്കാനും നമുക്ക് കഴിയണമെന്നും പിആറിനല്ല ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ സത്യസന്ധമായും ആത്മാര്‍ത്ഥമായും ഇടപെടുന്ന രാഷ്ട്രീയത്തിന് മാത്രമേ നിലനില്‍പ്പ് ഉണ്ടാകു. വിദ്യാഭ്യാസം   വെറുമൊരു ഡിഗ്രി നേടുക എന്നതിനപ്പുറത്തേക്ക് ലൈഫ് ലോങ്ങ് ലേണിംഗ്   ആയി മാറണം. ഹു കെയര്‍ മനോഭാവം അല്ല യുവാക്കള്‍ക്ക് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.കേരളത്തില്‍ ഒന്നും നടക്കില്ല എന്നത് ഒരു തെറ്റായ വ്യാഖ്യാനമാണ്. ജയിന്‍ യൂണിവേഴ്‌സിറ്റി ഇന്ന് കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് പ്രസക്തമായി മാറുകയാണല്ലോ. കേരളത്തില്‍ ഒന്നും നടക്കില്ല എന്നാണെങ്കില്‍ ഇത്തരമൊരു സ്ഥാപനം ഇവിടെ നിക്ഷേപത്തിന് തയ്യാറാവുമോ. രാജ്യത്തിന്റെ വൈവിധ്യവും ബഹുസ്വരതയും തകര്‍ക്കും വിധം ഒറ്റ ഭാഷ, ഒറ്റ സംസ്‌കാരം, ഒറ്റ തെരഞ്ഞെടുപ്പ് എന്നിങ്ങനെ എല്ലാം ഏകീകരിക്കാനുള്ള ശ്രമം നടക്കുകയാണ്. ഈ നീക്കങ്ങളെ പ്രതിരോധിക്കാനും ഭരണഘടനയെയും ബഹുസ്വരതയെയും സംരക്ഷിക്കാനും നമുക്ക് ഓരോരുത്തര്‍ക്കും സാധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ജയിന്‍ യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ്‌സ് ഡയറക്ടര്‍ ഡോ. ടോം എം ജോസഫും സെഷനില്‍ പങ്കെടുത്തു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു