ഹോട്ടലുകള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, അവശ്യ യാത്രാ സേവനങ്ങള്‍ എന്നിവയുമായി ചേര്‍ന്നാണ് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് ശൈത്യകാല ഓഫറുകളൊരുക്കിയിരിക്കുന്നത്.
കൊച്ചി: ഇന്ത്യന്‍ സഞ്ചാരികള്‍ക്കായി ശൈത്യകാല ഓഫറുകളൊരുക്കി ശ്രീലങ്കന്‍ എയര്‍ലൈന്‍സ്. കൊളംബോ, ഗാലെ, നെഗോംബോ മുതല്‍ മിരിസ, വെലിഗമ വരെയുള്ള പ്രശസ്തമായ തീരദേശ ഹോട്ട്സ്പോട്ടുകളും സിഗിരിയ റോക്ക് ഫോര്‍ട്ട്, ദംബുള്ള, പൊളന്നരുവ, അനുരാധപുര എന്നിവയുള്‍പ്പെടെ സാംസ്കാരിക കേന്ദ്രങ്ങളും സന്ദര്‍ശിക്കാന്‍ ഓഫറുകള്‍ സഹായിക്കുമെന്ന് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് അറിയിച്ചു. ഹോട്ടലുകള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, അവശ്യ യാത്രാ സേവനങ്ങള്‍ എന്നിവയുമായി ചേര്‍ന്നാണ് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് ശൈത്യകാല ഓഫറുകളൊരുക്കിയിരിക്കുന്നത്.
നിലവില്‍ ചെന്നൈ, മുംബൈ, ഡല്‍ഹി, ഹൈദരാബാദ്, ബെംഗളൂരു, കൊച്ചി, തിരുവനന്തപുരം, മധുര, തിരുച്ചിറപ്പള്ളി എന്നീ ഒമ്പത് ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് എയര്‍ലൈന്‍ പതിവായി സര്‍വീസ് നടത്തുന്നതായി ശ്രീലങ്കന്‍ എയര്‍ലൈന്‍സ് അറിയിച്ചു. ഇതിന്റെ ഭാഗമായി 2025 ജനുവരി മുതല്‍ ഡിസംബര്‍ ആദ്യ ആഴ്ച വരെ ഏകദേശം 500,000 സന്ദര്‍ശകര്‍ ഇന്ത്യയില്‍ നിന്ന് എത്തിയതായും എയര്‍ലൈന്‍സ് അറിയിച്ചു.ഡിസംബര്‍, ജനുവരി മാസങ്ങളാണ് ശ്രീലങ്ക സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമെന്നും ബീച്ച് അവധിക്കാലം ആഘോഷിക്കാനും സാംസ്കാരിക കേന്ദ്രങ്ങള്‍ പര്യവേക്ഷണം ചെയ്യാനും അനുയോജ്യമായ കാലാവസ്ഥ ഈ സമയത്താണെന്നും ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ കൊമേഴ്സ്യല്‍ മേധാവി ദിമുതു ടെന്നക്കൂണ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനുമായി wwws.rilankan.com സന്ദര്‍ശിക്കുകയോ അടുത്തുള്ള ട്രാവല്‍ ഏജന്റുമായി ബന്ധപ്പെടുകയോ ചെയ്യാമെന്ന് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് അറിയിച്ചു.

