ബി.എസ്.സി നേഴ്‌സിംഗ് ബാച്ചിന്റെ ബിരുദ സമര്‍പ്പണം ആരോഗ്യ സര്‍വ്വകലാശാല രജിസ്ട്രാര്‍ പ്രൊഫ.ഡോ. ഗോപകുമാര്‍ നിര്‍വ്വഹിച്ചു.
കൊച്ചി: ശ്രീ സുധീന്ദ്ര കോളേജ് ഓഫ് നേഴ്‌സിംഗ് പത്താമത് ബി.എസ്.സി നേഴ്‌സിംഗ് ബാച്ചിന്റെ ബിരുദ സമര്‍പ്പണം ആരോഗ്യ സര്‍വ്വകലാശാല രജിസ്ട്രാര്‍ പ്രൊഫ.ഡോ. ഗോപകുമാര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ആരോഗ്യ സര്‍വ്വകലാശാല നേഴ്‌സിംഗ് വിഭാഗം ഡീനും അമല കോളേജ് ഓഫ് നേഴ്‌സിംഗ് പ്രിന്‍സിപ്പാളുമായ പ്രൊഫ. ഡോ.രാജി രഘുനാഥ് ബിരുദധാരികള്‍ക്ക് ദീപം കൈമാറി.
കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ശ്രീസുധീന്ദ്ര മെഡിക്കല്‍ മിഷന്‍ ആശുപത്രി പ്രസിഡന്റ് രത്‌നാകര ഷേണായ് അധ്യക്ഷത വഹിച്ചു. ആശുപത്രി ബോര്‍ഡ് ജനറല്‍ സെക്രട്ടറി മനോഹര്‍ പ്രഭു, മെഡിക്കല്‍ ഡയറക്ടര്‍ ഡോ.എം. ഐ ജുനൈദ് റഹ്മാന്‍, ശ്രീസുധീന്ദ്ര കോളേജ് ഓഫ് നേഴ്‌സിംഗ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ഡോ. സിന്ധു ദേവി, മുന്‍ പി.ടി.എ പ്രസിഡന്റ് ജോര്‍ജ്ജ് ജോസഫ്, ചീഫ് നേഴ്‌സിംഗ് ഓഫീസര്‍ ലെഫ്. കേണല്‍ എം.ജി മണിയമ്മ തുടങ്ങിയവര്‍ സംസാരിച്ചു.