കുട്ടികളില്‍ വായനാ ശീലം വര്‍ധിപ്പിക്കാന്‍ റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിന്‍ മിഡ് ടൗണ്‍; ഗിഫ്റ്റ് ഓഫ് റീഡിംഗ് പദ്ധതിയ്ക്ക് എസ്ആര്‍വി സ്‌കൂളില്‍ തുടക്കം 

എസ്ആര്‍വി സ്‌കൂള്‍ ഫ്രണ്ട്‌സിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതി ടി.ജെ വിനോദ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
കൊച്ചി: വിവര സാങ്കേതിക വിദ്യ അനുദിനം കുതിയ്ക്കുമ്പോഴും വായനയുടെയും പുസ്തകത്തിന്റെയും പ്രാധാന്യം കുട്ടികള്‍ക്ക് മനസിലാക്കി വായനാശീലം വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിന്‍ മിഡ് ടൗണ്‍ നടപ്പിലാക്കുന്ന ഗിഫ്റ്റ് ഓഫ് റീഡിംഗ് പദ്ധതിയ്ക്ക് എറണാകുളം എസ്ആര്‍വി സ്‌കൂളില്‍ തുടക്കമായി. എസ്ആര്‍വി സ്‌കൂള്‍ ഫ്രണ്ട്‌സിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതി ടി.ജെ വിനോദ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. വിവരസാങ്കേതിക വിദ്യ വളര്‍ന്നതോടെ ലോകത്തിലെ സകല വിവരങ്ങളും വിരല്‍തുമ്പില്‍ ലഭിക്കുന്നതിനെ തുടര്‍ന്ന് കുട്ടികളില്‍ വായനാശീലം കുറഞ്ഞുവരുന്നവെന്നത് യാഥാര്‍ഥ്യമാണെന്നും ഗിഫ്റ്റ് ഓഫ് റീഡിംഗ്  പോലുള്ള പദ്ധതികള്‍ കുട്ടികളില്‍ വായനാശീലം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നും ടി.ജെ വിനോദ് എം.എല്‍.എ പറഞ്ഞു.
വായനാശീലം വളര്‍ത്തുന്നതിന്റെ ഭാഗമായി മികവ് തെളിയിക്കുന്ന എല്‍.പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് എല്ലാ മാസവും സ്‌കോളര്‍ഷിപ്പ് നല്‍കുമെന്ന് എസ്ആര്‍വിഎസ് ഫ്രണ്ട്‌സ് ചെയര്‍മാന്‍ ആര്‍ക്കിടെക്റ്റ് പ്രൊഫ.ബി.ആര്‍ അജിത് ചടങ്ങില്‍ പ്രഖ്യാപിച്ചു. റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിന്‍ മിഡ്ടൗണ്‍ പ്രസിഡന്റ് അഡ്വ.പി ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പത്മജ എസ്. മേനോന്‍, റോട്ടറി ഡിസ്ട്രിക്റ്റ് 3205 അസിസ്റ്റന്റ് ഗവര്‍ണര്‍ രാകേഷ് രാജന്‍, റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിന്‍ മിഡ് ടൗണ്‍ സെക്രട്ടറി ഡോ.കെ. ബിജു, എസ്ആര്‍വി ഹൈസ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എ.എന്‍ ബിജു, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജിന്‍സി ജോസഫ്, ഹൈസ്‌കൂള്‍ പ്രധാന അധ്യാപിക ടി. കെ സീമ, യു.പി സ്‌കൂള്‍  പ്രധാന അധ്യാപിക സജിനി, എല്‍.പി സ്‌കൂള്‍ പ്രധാന അധ്യാപിക ഷൈനി, സി.സി ജേക്കബ്ബ്, ജോയി, ദുര്‍ഗ്ഗാ പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു