എസ്എസ് ഇന്നവേഷന്‍സ് ‘മന്ത്രം’ അനാച്ഛാദനം ചെയ്തു

പുതിയ മൊബൈല്‍ ടെലിസര്‍ജിക്കല്‍ യൂണിറ്റ് മെഡിക്കല്‍ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനും ആരോഗ്യസംരക്ഷണമേഖലയിലെ അടിസ്ഥാന സൗകര്യ വികസനം പുനര്‍നിര്‍വചിക്കുന്നതിനും അത്യാധുനിക ശസ്ത്രക്രിയാ സൗകര്യങ്ങള്‍ കൂടുതല്‍ പേരിലെത്തിക്കാനും ലക്ഷ്യമിട്ടാണ് ‘മന്ത്രം’ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് എസ്എസ് ഇന്നവേഷന്‍സ് സ്ഥാപകനും ചെയര്‍മാനും സിഇഒയുമായ ഡോ സുധീര്‍ ശ്രീവാസ്തവ പറഞ്ഞു.

കൊച്ചി; എസ്എസ് ഇന്നവേഷന്‍സ് രാജ്യത്തെ ആദ്യ മൊബൈല്‍ ടെലിസര്‍ജിക്കല്‍ യൂണിറ്റായ ‘മന്ത്രം’ അനാച്ഛാദനം ചെയ്തു. ഗുഡ്ഗാവില്‍ നടന്ന രണ്ടാമത് ആഗോള എസ്എസ്‌ഐ മള്‍ട്ടി സ്‌പെഷ്യാലിറ്റി റോബോട്ടിക് സര്‍ജറി കോണ്‍ഫറന്‍സ് 2025ലായിരുന്നു അനാച്ഛാദനം. ആഗോളതലത്തില്‍ പ്രശസ്തരമായ 1200ലധികം മെഡിക്കല്‍ പ്രൊഫഷണലുകള്‍ പരിപാടിയില്‍ പങ്കെടുത്തു.

പുതിയ മൊബൈല്‍ ടെലിസര്‍ജിക്കല്‍ യൂണിറ്റ് മെഡിക്കല്‍ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനും ആരോഗ്യസംരക്ഷണമേഖലയിലെ അടിസ്ഥാന സൗകര്യ വികസനം പുനര്‍നിര്‍വചിക്കുന്നതിനും അത്യാധുനിക ശസ്ത്രക്രിയാ സൗകര്യങ്ങള്‍ കൂടുതല്‍ പേരിലെത്തിക്കാനും ലക്ഷ്യമിട്ടാണ് ‘മന്ത്രം’ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് എസ്എസ് ഇന്നവേഷന്‍സ് സ്ഥാപകനും ചെയര്‍മാനും സിഇഒയുമായ ഡോ സുധീര്‍ ശ്രീവാസ്തവ പറഞ്ഞു.
യൂറോളജി, ജനറല്‍ സര്‍ജറി, ഗൈനക്കോളജി, ഓങ്കോളജി, ഹെഡ് ആന്‍ഡ് നെക്ക്, കാര്‍ഡിയോത്തോറാസിക് സര്‍ജറി എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് റോബോട്ടിക് സര്‍ജറി, ടെലി സര്‍ജറി എന്നിവയിലെ നവീന കണ്ടുപിടുത്തങ്ങള്‍ കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്തു.

രാജ്യവ്യാപകമായി 70 ലധികം ആശുപത്രികളില്‍ സ്ഥാപിച്ച എസ്എസ്‌ഐ ‘മന്ത്രം’ സങ്കീര്‍ണ്ണമായ ഹൃദയ നടപടിക്രമങ്ങള്‍ ഉള്‍പ്പെടെ 3400 ലധികം മള്‍ട്ടി സ്‌പെഷ്യാലിറ്റി ശസ്ത്രക്രിയകള്‍ക്ക് സൗകര്യമൊരുക്കിയതായി എസ് എസ് ഇന്നവേഷന്‍സ് അറിയിച്ചു. എസ്എസ്‌ഐ ‘മന്ത്രം’ ഒരു മൊബൈല്‍ ടെലിസര്‍ജിക്കല്‍ യൂണിറ്റ് എന്നതിലുപരി ആഗോളതലത്തില്‍ ആരോഗ്യസംരക്ഷണത്തെ ജനാധിപത്യവല്‍ക്കരിക്കാനും വികേന്ദ്രീകരിക്കാനുമുള്ള പ്രസ്ഥാനമാണെന്നും ഡോ സുധീര്‍ ശ്രീവാസ്തവ പറഞ്ഞു.

Spread the love