സാമൂഹികസാമ്പത്തിക പ്രതിസന്ധികള്‍  മറികടക്കാന്‍ വിദ്യാഭ്യാസം മാത്രമേ സഹായിക്കൂ

ഐഎഎസ്.എസ്എസ്എല്‍സി, പ്ലസ് ടു  ബോര്‍ഡ് പരീക്ഷകളില്‍ മികച്ച വിജയം നേടിയ സ്റ്റാഫ് അംഗങ്ങളുടെ കുട്ടികളെ അനുമോദിക്കാന്‍ വിപിഎസ് ലേക്‌ഷോര്‍ ആശുപത്രി സംഘടിപ്പിച്ച ചടങ്ങ്  എറണാകുളം അസിസ്റ്റന്റ് കളക്ടര്‍ പാര്‍വതി ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു
കൊച്ചി : നമ്മള്‍ അനുഭവിക്കുന്ന സാമൂഹികസാമ്പത്തിക പ്രതിസന്ധികള്‍  മറികടന്ന് സമൂഹത്തില്‍ മുന്നേറാന്‍ നമ്മളെ സഹായിക്കുന്നത് വിദ്യാഭ്യാസം മാത്രമാണെന്ന്  എറണാകുളം അസിസ്റ്റന്റ് കളക്ടര്‍ പാര്‍വതി ഗോപകുമാര്‍ ഐഎഎസ്.എസ്എസ്എല്‍സി, പ്ലസ് ടു  ബോര്‍ഡ് പരീക്ഷകളില്‍ മികച്ച വിജയം നേടിയ സ്റ്റാഫ് അംഗങ്ങളുടെ കുട്ടികളെ അനുമോദിക്കാന്‍ വിപിഎസ് ലേക്‌ഷോര്‍ ആശുപത്രി സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്തു  സംസാരിക്കുകയായിരുന്നു പാര്‍വതി ഗോപകുമാര്‍. അറിവ് എന്നതിന് പകരം വയ്ക്കാന്‍ മറ്റൊന്നുമില്ല. ഭിന്നശേഷിയുള്ള, ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച എനിക്ക് ഇന്നിവിടെ നില്‍ക്കാന്‍ കഴിയുന്നത് വിദ്യാഭ്യാസം നല്‍കിയ ആത്മവിശ്വസം ഒന്നുകൊണ്ട് മാത്രമാണെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.

വിപിഎസ് ലേക്‌ഷോര്‍ മാനേജിംഗ് ഡയറക്ടര്‍ എസ് കെ  അബ്ദുള്ള അധ്യക്ഷത വഹിച്ച പരിപാടിയില്‍ പത്താം ക്ലാസ് , പ്ലസ് ടു എന്നിവയില്‍ മികച്ച വിജയം കൈവരിച്ച 61 പേരെയാണ് ലേക്‌ഷോര്‍ മൊമെന്റോയും, ക്യാഷ് പ്രൈസും, സര്‍ട്ടിഫിക്കറ്റും നല്‍കി അനുമോദിച്ചത്.ഗ്യാസ്‌ട്രോ സര്‍ജന്‍ ഡോ. എച്ച്. രമേഷ്, ഹെഡ്  ആന്‍ഡ് നെക്ക് വിഭാഗം മേധാവി ഡോ. ഷോണ്‍ ടി. ജോസഫ്, ഓണ്‍കോളജിസ്‌റ് ഡോ. വി പി  ഗംഗാധരന്‍ എന്നിവര്‍ കുട്ടികളെ അനുമോദിച്ചു. പരിപാടിയുടെ ഭാഗമായി  ഫോര്‍ട്ട് കൊച്ചി വെളിയിലെ ഇവിഎം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 50 യൂണിഫോം ലേക്‌ഷോര്‍ കൈമാറി. ഹ്യൂമന്‍ റിസോഴ്‌സസ് ജനറല്‍ മാനേജര്‍ പ്രദീപ് സ്വാഗതവും സ്റ്റാഫ് പ്രതിനിധി അനസ് നന്ദിയും പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു