9.3 ദശലക്ഷം ഹെല്‍മെറ്റുകള്‍ വിറ്റഴിച്ച് സ്റ്റീല്‍ബേര്‍ഡ് 

2024ല്‍ 8.75 ദശലക്ഷം ഹെല്‍മറ്റ് വില്‍പന നടത്തിയ സ്റ്റീല്‍ബേര്‍ഡ് 2025ലും ഏറ്റവും കൂടുതല്‍ ഹെല്‍മറ്റ് വില്‍പന നടത്തിയെന്ന ബഹുമതിയാണ് സ്വന്തമാക്കിയത്.
തിരുവനന്തപുരം: ആഗോള ഹെല്‍മെറ്റ് നിര്‍മ്മാതാക്കളായ സ്റ്റീല്‍ബേര്‍ഡ് ഹൈടെക് ഇന്ത്യ ലിമിറ്റഡ് 2025ല്‍ 9.3 ദശലക്ഷം ഹെല്‍മെറ്റുകള്‍ വിറ്റഴിച്ച് റെക്കോര്‍ഡ് നേട്ടം കൈവരിച്ചതായി കമ്പനി അധികൃതര്‍. 2024ല്‍ 8.75 ദശലക്ഷം ഹെല്‍മറ്റ് വില്‍പന നടത്തിയ സ്റ്റീല്‍ബേര്‍ഡ് 2025ലും ഏറ്റവും കൂടുതല്‍ ഹെല്‍മറ്റ് വില്‍പന നടത്തിയെന്ന ബഹുമതിയാണ് സ്വന്തമാക്കിയത്. അത്യാധുനിക സാങ്കേതികവിദ്യകള്‍, ലോകോത്തര നിര്‍മ്മാണ സംവിധാനങ്ങള്‍, നെക്സ്റ്റ് ജനറേഷന്‍ സുരക്ഷാ ഫീച്ചറുകള്‍ എന്നിവയാണ് സ്റ്റീല്‍ബേര്‍ഡ് ഉല്‍പ്പന്നങ്ങളുടെ സവിശേഷതയെന്ന് കമ്പനി അറിയിച്ചു.

സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യാത്ത ബില്‍റ്റ് ഇന്‍ഹൗസ്, റോബോട്ടിക് പെയിന്റിംഗ് സിസ്റ്റങ്ങള്‍, പ്രിസിഷന്‍ മോള്‍ഡിംഗ്, ഓട്ടോമേഷന്‍ ലൈനുകള്‍, കര്‍ശനമായ മള്‍ട്ടിസ്‌റ്റേജ് ഗുണനിലവാര പരിശോധനകള്‍, അത്യാധുനിക ടെസ്റ്റിംഗ് ലാബുകള്‍ ഐഎസ്‌ഐ, ഇസിഇ 22.06, ഡോട്ട് തുടങ്ങിയ ആഗോള മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഹെല്‍മറ്റുകള്‍ നിര്‍മ്മിക്കുന്നത്. മൊറോക്കോയിലെ മാരാകേച്ചില്‍ 2025 ഫെബ്രുവരി 18 മുതല്‍ 20 വരെ നടന്ന റോഡ് സുരക്ഷയെക്കുറിച്ചുള്ള നാലാമത് ആഗോള മന്ത്രിതല സമ്മേളനത്തില്‍ സ്റ്റീല്‍ബേര്‍ഡ് തങ്ങളുടെ ആഗോള സംരംഭമായ ‘മിഷന്‍ സേവ് ലൈവ്‌സ്’ ആരംഭിച്ചു.രാജ്യത്തുടനീളമുള്ള കമ്മ്യൂണിറ്റി വിദ്യാഭ്യാസ, ഹെല്‍മെറ്റ് വിതരണ സംരംഭങ്ങളെ പിന്തുണയ്ക്കുന്ന സ്റ്റീല്‍ബേര്‍ഡ് എന്‍ജിഒകള്‍, കോര്‍പ്പറേറ്റുകള്‍, സിഎസ്ആര്‍ സംഘടനകള്‍, അന്താരാഷ്ട്ര ഏജന്‍സികള്‍ എന്നിവയുമായി സഹകരിച്ച് ഗ്രാമങ്ങളിലും സ്‌കൂളുകളിലും ഓരോ വര്‍ഷവും ഏകദേശം 500,000 ഹെല്‍മെറ്റുകള്‍ വിതരണം ചെയ്യുന്നുണ്ട്
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു