ബിനാലെയിലെ എബിസി പദ്ധതിയുടെ പ്രാധാന്യം വളരെ വലുതാണെും കലാപരമായി സമൂഹവുമായി നേരിട്ട് സംവദിക്കു തികച്ചും വ്യത്യസ്തമായ രീതിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊച്ചി: കൊച്ചിയിലെ എബിസി ആര്‍ട്ട് റൂം, വാട്ടര്‍ മെട്രോ, ഫോര്‍ട്ട് കൊച്ചിയിലെ തെരുവോരങ്ങള്‍ എിവിടങ്ങളിലായി സംഘടിപ്പിച്ച ‘സൗണ്ട്സ് ഓഫ് നെയ്ബര്‍ഹുഡ്’ എ നാലു ദിവസത്തെ ചുവര്‍ചിത്ര പദ്ധതി സമാപിച്ചു. നാട്ടു കഥകളും സാംസ്കാരിക വൈവിധ്യങ്ങളും പ്രതിഫലിപ്പിച്ച ഈ കലാസൃഷ്ടി പൊതുയിടങ്ങളെ സംവേദനാത്മക ക്യാന്‍വാസുകളാക്കി മാറ്റുകയായിരുു. നാട്ടുകാരില്‍ നിും ഇതിന് ലഭിച്ച പ്രതികരണം ആവേശകരമായിരുന്നുവെന്ന് കലാ പദ്ധതിക്ക് നേതൃത്വം നല്കിയ വിഷ്വല്‍ ആര്‍ട്ടിസ്റ്റ് ഹരിപ്രസാദ് ആര് പറഞ്ഞു. കുട്ടികള്‍ തന്നെ നേരിട്ട് ചുവരുകളില്‍ ചിത്രം വരയ്ക്കുതിനാല് നാട്ടുകാര്‍ വലിയ താല്‍പ്പര്യം കാണിച്ചു. പലരും സ്വന്തം വീടിന്റെ ചുവരുകള്‍ ചിത്രം വരയ്ക്കാനായി സ്വമേധയാ വിട്ടുനല്‍കുകയും ഭാവിയിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ സ്ഥലങ്ങള്‍ കണ്ടെത്തി നല്‍കാമെന്ന് അറിയിച്ചത് പദ്ധതിക്ക് ലഭിച്ച വലിയ അംഗീകാരമാണെ് അദ്ദേഹം പറഞ്ഞു. മലപ്പുറം പോലുള്ള സ്ഥലങ്ങളില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ നാട്ടുകാരുമായി അടുത്ത ബന്ധം സ്ഥാപിച്ചത് കൗതുകമായി. കുട്ടികള്‍ നാട്ടുകാരുമായി സംസാരിച്ച് അവരുടെ ജീവിതരീതികള്‍ മനസ്സിലാക്കുകയും അയല്‍വീടുകളുടെ മുറിക്കുള്ളിലെ കാഴ്ചകള്‍ പോലും തങ്ങളുടെ ചിത്രങ്ങളില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ആരുടെയെങ്കിലും ചിത്രം വരയ്ക്കുതിന് മുന്‍പ് അവരോട് അനുവാദം ചോദിക്കണമെന്ന് താന്‍ നല്കിയ നിര്‍ദ്ദേശം കുട്ടികള്‍ കൃത്യമായി പാലിച്ചതായും ഹരിപ്രസാദ് ചൂണ്ടിക്കാട്ടി. ബിനാലെയിലെ എബിസി പദ്ധതിയുടെ പ്രാധാന്യം വളരെ വലുതാണെും കലാപരമായി സമൂഹവുമായി നേരിട്ട് സംവദിക്കു തികച്ചും വ്യത്യസ്തമായ രീതിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

