ഐസിയു എയര്‍ മെത്ത അവതരിപ്പിച്ച് സ്‌ട്രൈക്കര്‍ 

ഇന്ത്യന്‍ വിപണിക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്ന അപയ്‌സര്‍ എക്‌സ് 1, സ്‌ട്രൈക്കറിന്റെ സ്മാര്‍ട്ട്‌മെഡിക് പ്ലാറ്റ്‌ഫോമുമായി പരിധികളില്ലാതെ സംയോജിപ്പിച്ചിരിക്കുന്നു
കൊച്ചി: ലോകത്തിലെ മുന്‍നിര മെഡിക്കല്‍ ടെക്‌നോളജി കമ്പനികളിലൊന്നായ സ്‌ട്രൈക്കര്‍, കൊച്ചിയില്‍ നടന്ന അസോസിയേഷന്‍ ഓഫ് നഴ്‌സസ് എക്‌സിക്യൂട്ടീവ്‌സ്  ഇന്ത്യയുടെ വാര്‍ഷിക സമ്മേളനമായ എഎന്‍ഇഐകോണ്‍ 2025ല്‍, തങ്ങളുടെ അത്യാധുനിക ഐസിയു എയര്‍ മെത്തയായ അപയ്‌സര്‍ എക്‌സ് 1   പുറത്തിറക്കി.ഇന്ത്യന്‍ വിപണിക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്ന അപയ്‌സര്‍ എക്‌സ് 1, സ്‌ട്രൈക്കറിന്റെ സ്മാര്‍ട്ട്‌മെഡിക് പ്ലാറ്റ്‌ഫോമുമായി പരിധികളില്ലാതെ സംയോജിപ്പിച്ചിരിക്കുന്നു; കൂടാതെ രോഗികളുടെ സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും മര്‍ദ്ദം മൂലമുള്ള പരിക്കുകളുടെ സാധ്യത കുറയ്ക്കുന്നതിനും, തീവ്രപരിചരണ ക്രമീകരണങ്ങളില്‍ പരിചാരകരുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുമായി രൂപകല്‍പ്പന ചെയ്തിരിക്കുന്നുവെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു