സമ്മര്‍ ആന്റ് വെഡ്ഡിംഗ് എഡിഷന്‍ മെയ് 25 വരെ എറണാകുളം രാമവര്‍മ ക്ലബ്ബില്‍ നടക്കും. രാവിലെ 10 മുതല്‍ രാത്രി എട്ടര വരെയാണ് എക്‌സ്‌പോ
കൊച്ചി: ദസ്തകരി ഹാത്തിന്റെ സില്‍ക് വീവ്‌സ് എക്‌സ്‌പോ സമ്മര്‍ ആന്റ് വെഡ്ഡിംഗ് എഡിഷന്‍ മെയ് 25 വരെ എറണാകുളം രാമവര്‍മ ക്ലബ്ബില്‍ നടക്കും. രാവിലെ 10 മുതല്‍ രാത്രി എട്ടര വരെയാണ് എക്‌സ്‌പോ.കൊച്ചിയില്‍ ആദ്യമായാണ് സില്‍ക് വീവ്‌സ് എക്‌സ്‌പോ സമ്മര്‍ ആന്റ് വെഡ്ഡിംഗ് എഡിഷന്‍ നടത്തുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നെയ്ത്തുകാര്‍, കരകൗശല വിദഗ്ധര്‍, നിര്‍മാതാക്കള്‍, ഹോള്‍സെയിലര്‍മാര്‍ തുടങ്ങിയവരാണ് എക്‌സ്‌പോയിലെ 55ലേറെ സ്റ്റാളുകളിലായി തങ്ങളുടെ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഉത്പാദകരില്‍ നിന്നും നേരിട്ടുള്ള വില്‍പ്പനയായതിനാല്‍ കമ്പോളത്തില്‍ ലഭിക്കുന്നതിനേക്കാള്‍ കുറഞ്ഞ വിലയിലാണ് എക്‌സ്‌പോയില്‍ തുണിത്തരങ്ങള്‍ ലഭ്യമാകുന്നതെന്ന് എക്‌സ്‌പോ മാനേജ്‌മെന്റ് അറിയിച്ചു.
ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം വരെ ഡിസ്‌കൗണ്ടും ലഭിക്കും.ആയിരം രൂപ മുതലാണ് ഉത്പന്നങ്ങളുടെ വില. ശുദ്ധവും ആധികാരികവുമായ കൈത്തറി, സില്‍ക്, കോട്ടണ്‍, ലിനന്‍, വസ്ത്രങ്ങളും നെയ്ത്ത സാരികളും റണ്ണിംഗ് മെറ്റീരിയലുകളും ചൂരിദാര്‍, കൂര്‍ത്തി, ബെഡ്ഷീറ്റ്, ബെഡ് കവര്‍ തുടങ്ങിയ ഇനങ്ങളും എക്‌സ്‌പോയില്‍ ലഭ്യമാണ്.ജയ്പൂര്‍, ഡല്‍ഹി, ഗുജറാത്ത്, ഭഗല്‍പൂര്‍, കൊല്‍ക്കത്ത, തമിഴ്‌നാട്, ശാന്തിനികേതന്‍, അസം, കശ്മീര്‍, ഛത്തീസ്ഗഡ്, ബനാറസ്, രാജസ്ഥാന്‍, പഹല്‍ഗാം, ബാംഗ്ലൂര്‍, ലക്‌നൗ, മുംബൈ, ബീഹാര്‍, സൗല്‍കുച്ചി, മധ്യപ്രദേശ്, മേഘാലയ, ലഡാക് തുടങ്ങി ഇന്ത്യന്‍ വസ്ത്രശേഖരത്തിന്റെ പെരുമ പ്രകടമാക്കുന്ന ശേഖരങ്ങളാണ് എക്‌സ്‌പോയുടെ പ്രത്യേകത. ഉപഭോക്താക്കള്‍ക്ക് പ്രവേശനവും പാര്‍ക്കിംഗും സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9541975990 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.