വസന്തകാലത്തെ വരവേല്‍ക്കാനൊരുങ്ങി ദുബായ്

 ലോകത്ത് മറ്റെവിടെയും ലഭിക്കാത്ത ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കാനുള്ള അവസരം വിനോദസഞ്ചാരികള്‍ക്ക് ലഭിക്കുമെന്നാണ് വാഗ്ദാനം
ദുബായ്: ഔട്ട്‌ഡോര്‍ ലൊക്കേഷനുകളും വിനോദസഞ്ചാര പാക്കേജുകളുമായി വസന്തകാലത്തെ ആഘോഷമാക്കാനൊരുങ്ങി ദുബായ്. മനോഹരമായ കാലാവസ്ഥയില്‍ ദുബായുടെ സൗന്ദര്യം ആസ്വദിക്കാന്‍ വിവിധ ഔട്ട്‌ഡോര്‍ ലൊക്കേഷനുകളും സ്‌കീമുകളുമാണ് ഈ വസന്തകാലത്ത് ദുബായില്‍ സഞ്ചാരികള്‍ക്കായി അവതരിപ്പിക്കുന്നത്.
പ്രാദേശിക കരകൗശലത്തൊഴിലാളികള്‍, കൃഷിക്കാര്‍, ഭക്ഷ്യ വില്‍പ്പനക്കാര്‍ എന്നിവര്‍ ഉല്‍പാദിപ്പിക്കുന്ന കമ്മ്യൂണിറ്റി കേന്ദ്രീകൃത വിപണിയായ റീപ്പ് മാര്‍ക്കറ്റില്‍ രുചികരമായ വിഭവങ്ങളും ലോകത്ത് മറ്റെവിടെയും ലഭിക്കാത്ത ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കാനുള്ള അവസരം വിനോദസഞ്ചാരികള്‍ക്ക് ലഭിക്കുമെന്നാണ് വാഗ്ദാനം. ജുമൈറയിലെ കൈറ്റ് ബീച്ചില്‍ സോള്‍ മിയോയുടെ നേതൃത്വത്തില്‍ എല്ലാ ഞായറാഴ്ചയും രാവിലെ 9 മുതല്‍ 10 വരെ സംഘടിപ്പിക്കുന്ന സൗജന്യ ബീച്ച് യോഗ, ലോകത്തിലെ ഏറ്റവും വലിയ വാട്ടര്‍പാര്‍ക്കായ അക്വാവെഞ്ചര്‍ വാട്ടര്‍പാര്‍ക്ക് പര്യവേക്ഷണം ചെയ്യാനുള്ള അവസരം എന്നിവയും ഈ വസന്തകാലത്ത് ലഭിക്കും. അറ്റ്‌ലാന്റിസ് ദി റോയല്‍, അറ്റ്‌ലാന്റിസ് ദി പാം, റിക്‌സോസ് ദി പാം ഹോട്ടല്‍ എന്നിവിടങ്ങളിലെ താമസക്കാര്‍ക്ക് കോംപ്ലിമെന്ററിയായി എല്ലാ ദിവസവും ഇവിടേക്ക് സൗജന്യ പ്രവേശനം ലഭിക്കും.

നഗരത്തിന്റെ ബഹളത്തില്‍ നിന്നൊഴിഞ്ഞ് ശാന്തമായ അന്തരീക്ഷം ആഗ്രഹിക്കുന്നവര്‍ക്ക് ഹട്ട ഡാമിലേക്കുള്ള കയാക്കിംഗ്, ലോകത്തിലെ ഏറ്റവും വലിയ ചിത്രശലഭ ഉദ്യാനമായ ദുബായ് ബട്ടര്‍ഫ്‌ലൈ ഗാര്‍ഡന്‍, വൈവിധ്യമാര്‍ന്ന കള്ളിച്ചെടി, സക്കുലന്റ് സസ്യങ്ങളുടെ ശേഖരത്തിനായി സമര്‍പ്പിച്ചിരിക്കുന്ന ബൊട്ടാണിക്കല്‍ ഗാര്‍ഡനായ അല്‍ ജദ്ദാഫ് കാക്റ്റസ് പാര്‍ക്ക്, മെഡിറ്ററേനിയന്‍ രുചികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അറേബ്യന്‍ ഗള്‍ഫിന്റെ അതിശയകരമായ രുചികളാല്‍ സമ്പന്നമായ മെനു വാഗ്ദാനം ചെയ്യുന്ന റിയ റെസ്‌റ്റോറന്റ് & ബീച്ച് ബാര്‍ തുടങ്ങിയ ഈ വസന്തകാലത്ത് സഞ്ചാരികള്‍ക്കായി ഒരുങ്ങിക്കഴിഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു