സുന്ദരിക്കുട്ടി സീസണ്‍ 5 ഗ്രാന്‍ഡ് ഫിനാലെ ഇന്ന് 

രാവിലെ 11 മണിക്ക് തുടങ്ങുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ വിവിധ ഘട്ടങ്ങളിലായി  തെരഞ്ഞെടുത്ത 40 ഫൈനലിസ്റ്റുകളാണ് പങ്കെടുക്കുന്നത്.  3 വയസ് മുതല്‍ 14 വയസ് വരെയുള്ള കുട്ടികളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്
കൊച്ചി: കേരളത്തിലെ ഏറ്റവും പ്രശസ്തമായ കുട്ടികളുടെ സൗന്ദര്യമത്സരമായ സുന്ദരിക്കുട്ടി അഞ്ചാം എഡിഷന്‍  ഗ്രാന്‍ഡ് ഫിനാലെ ഇന്ന്  ഇടപ്പള്ളി മാരിയറ്റ് ഹോട്ടലില്‍ നടക്കും. രാവിലെ 11 മണിക്ക് തുടങ്ങുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ വിവിധ ഘട്ടങ്ങളിലായി  തെരഞ്ഞെടുത്ത 40 ഫൈനലിസ്റ്റുകളാണ് പങ്കെടുക്കുന്നത്.  3 വയസ് മുതല്‍ 14 വയസ് വരെയുള്ള കുട്ടികളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.നടി നേഹ സക്‌സേന, സലാം ബാപ്പു, സിജ്ജ  റോസ്, ആന്‍ മരിയ  തുടങ്ങിയവരാണ് വിധികര്‍ത്താക്കള്‍.

5000 ത്തോളം അപേക്ഷകളില്‍ നിന്ന് തെരഞ്ഞെടുത്ത 300 കുട്ടികളില്‍ നിന്നാണ് ഗ്രാന്‍ഡ് ഫിനാലെയ്ക്കായി 40 കുട്ടികളെ തെരഞ്ഞെടുത്തതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് 6 മണി മുതല്‍ ഫൈനല്‍ റൗണ്ട് ആരംഭിക്കും.സുരേഷ്ബാബു പട്ടാമ്പിയാണ് ഈവന്റ് ഡയറക്ടര്‍.
കഴിഞ്ഞ സീസണുകളില്‍ പങ്കെടുത്ത 135 ഓളം കുട്ടികള്‍ നിലവില്‍  ചലച്ചിത്ര, ടിവി താരങ്ങളാണ്.
വാര്‍ത്താസമ്മേളനത്തില്‍ റൊണ്‍സണ്‍ വിന്‍സന്റ്, കിസാര്‍ ഹുസ്സൈന്‍, സുരേഷ്ബാബു പട്ടാമ്പി, അഖില അവറാച്ചന്‍, റീനു സെബാസ്റ്റ്യന്‍,പോളി വടക്കന്‍ എന്നിവര്‍ പങ്കെടുത്തു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു