സൂപ്പര്‍ കപ്പ് :  മല്‍സരക്രമമായി;  കേരള ബ്ലാസ്‌റ്റേഴ്‌സ് ഗ്രൂപ്പ് ഡിയില്‍ 

ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ മത്സരം ഒക്ടോബര്‍ 30ന് രാജസ്ഥാന്‍ യുണൈറ്റഡ് എഫ്‌സിക്കെതിരെയാണ്. രണ്ടാമത്തെ മത്സരം നവംബര്‍ 3ന് ഹൈദരാബാദ് എഫ്‌സിയുമായി നടക്കും.
കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സൂപ്പര്‍ കപ്പ് 2025 നുള്ള മത്സരക്രമമായി. ഗോവയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ശക്തമായ ഗ്രൂപ്പിലാണ് മല്‍സരിക്കുന്നത്. നിലവിലെ ഐ.എസ്.എല്‍ ടീമുകളായ മുംബൈ സിറ്റി എഫ്‌സി, ഹൈദരാബാദ് എഫ്‌സി എന്നിവര്‍ക്കൊപ്പം ഐലീഗ് ക്ലബ്ബായ രാജസ്ഥാന്‍ യുണൈറ്റഡ് എഫ്‌സിയും ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഡിയിലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ സ്ഥാനം. ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ മത്സരം ഒക്ടോബര്‍ 30ന് രാജസ്ഥാന്‍ യുണൈറ്റഡ് എഫ്‌സിക്കെതിരെയാണ്. രണ്ടാമത്തെ മത്സരം നവംബര്‍ 3ന് ഹൈദരാബാദ് എഫ്‌സിയുമായി നടക്കും. ഈ ആദ്യ രണ്ട് മത്സരങ്ങള്‍ക്കും ബാംബോലിം സ്‌റ്റേഡിയമാണ് വേദിയാകുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ നിര്‍ണായകമായ അവസാന മത്സരത്തില്‍, നവംബര്‍ 6ന് ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ വെച്ച് മുംബൈ സിറ്റി എഫ്‌സിയെയും മഞ്ഞപ്പട നേരിടും. നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്നതില്‍ ഈ മത്സരം നിര്‍ണായകമായേക്കാം.ഹെഡ് കോച്ച് ഡേവിഡ് കാറ്റാലയുടെ കീഴില്‍  പൂര്‍ണ ആത്മവിശ്വാസത്തോടെയും ദൃഢനിശ്ചയത്തോടെയും ആയിരിക്കും  കേരള ബ്ലാസ്‌റ്റേഴ്‌സ് സൂപ്പര്‍ കപ്പിനെ സമീപിക്കുകയെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു