നെല്ല് സംഭരണം; ആശങ്കവേണ്ടെന്ന് സപ്ലൈകോ

പാലക്കാട് ജില്ലയില്‍ രണ്ടുദിവസത്തിനുള്ളില്‍ നെല്ല് സംഭരിക്കും. വലിയ ലോറികള്‍ എത്താന്‍ കഴിയാത്ത ചെറിയ വഴികള്‍ മാത്രമുള്ള സ്ഥലങ്ങളിലാണ് സംഭരണം വൈകുന്നത്
കൊച്ചി: പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ ചില കേന്ദ്രങ്ങളില്‍ നെല്ല് സംഭരണം  വൈകുന്നതില്‍ കര്‍ഷകര്‍ക്ക് ആശങ്ക വേണ്ടെന്നും സമയബന്ധിതമായി സംഭരണം പൂര്‍ത്തിയാക്കുമെന്നും സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ ഡോ. അശ്വതി ശ്രീനിവാസ് അറിയിച്ചു.പാലക്കാട് ജില്ലയില്‍ രണ്ടുദിവസത്തിനുള്ളില്‍ നെല്ല് സംഭരിക്കും. വലിയ ലോറികള്‍ എത്താന്‍ കഴിയാത്ത ചെറിയ വഴികള്‍ മാത്രമുള്ള സ്ഥലങ്ങളിലാണ് സംഭരണം വൈകുന്നത്. ഈ സ്ഥലങ്ങളില്‍ ചെറിയ വാഹനങ്ങളും കയറ്റിറക്ക് തൊഴിലാളികളുടെ സേവനവും  കിട്ടാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

പാലക്കാട് ജില്ലാ ലേബര്‍ ഓഫീസറുമായും മില്ലുടമകളുമായി  ഇന്ന് സപ്ലൈകോ അധികൃതര്‍ ചര്‍ച്ച നടത്തി. വാഹനങ്ങളുടെ കുറവ് പരിഹരിക്കാന്‍ മില്ലുടുമകളോട് ആവശ്യപ്പെടുകയും കയറ്റിറക്ക് തൊഴിലാളികളുടെ സേവനവും ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

ആലപ്പുഴ ജില്ലയിലെ ചില സ്ഥലങ്ങളില്‍ നെല്ലു സംഭരണം വൈകുന്നത് പരിഹരിക്കുന്നതിനും മില്ലുടമകളുമായി ചര്‍ച്ച നടത്തി.  ഒരാഴ്ചയ്ക്കുള്ളില്‍ നെല്ല് സംഭരണം പൂര്‍ത്തിയാക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്മാനേജിംഗ് ഡയറക്ടര്‍ വ്യക്തമാക്കി
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു