വര്‍ഷം മുഴുവന്‍ കൊതുകുജന്യ രോഗങ്ങള്‍ പരക്കുന്നുവെന്ന് സര്‍വ്വേ

ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് ലിമിറ്റഡിന്റെ (ജിസിപിഎല്‍) ഇന്ത്യയിലെ മുന്‍നിര ഗാര്‍ഹിക കീടനാശിനി ബ്രാന്‍ഡായ ഗുഡ്‌നൈറ്റ് ‘ഒരു കൊതുക്, എണ്ണമറ്റ ഭീഷണികള്‍’ എന്ന പേരില്‍ ഇന്ത്യയൊട്ടാകെ നടത്തിയ സര്‍വേയിലാണ് ഈ വെളിപ്പെടുത്തലുകള്‍
കൊച്ചി:  മലേറിയ, ഡെങ്കി തുടങ്ങിയ കൊതുക്ജന്യ രോഗങ്ങള്‍ മഴക്കാലത്ത് മാത്രമല്ല, വര്‍ഷത്തില്‍ ഏത് സമയത്തും ഉണ്ടാകുമെന്ന് സര്‍വ്വേ.  ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് ലിമിറ്റഡിന്റെ (ജിസിപിഎല്‍) ഇന്ത്യയിലെ മുന്‍നിര ഗാര്‍ഹിക കീടനാശിനി ബ്രാന്‍ഡായ ഗുഡ്‌നൈറ്റ് ‘ഒരു കൊതുക്, എണ്ണമറ്റ ഭീഷണികള്‍’ എന്ന പേരില്‍ ഇന്ത്യയൊട്ടാകെ നടത്തിയ സര്‍വേയിലാണ് ഈ വെളിപ്പെടുത്തലുകള്‍. മാര്‍ക്കറ്റ് ഗവേഷണ സ്ഥാപനമായ യൂഗോവാണ് സര്‍വേ നടത്തിയത്. കഴിഞ്ഞ വര്‍ഷം മാത്രം ഇന്ത്യയില്‍ 233519 ലധികം ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി നാഷണല്‍ സെന്റര്‍ ഫോര്‍ വെക്റ്റര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോളിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.മാറിക്കൊണ്ടിരിക്കുന്ന പാരിസ്ഥിതിക സാഹചര്യങ്ങളിലും നഗര ജീവിതരീതികളിലും കൊതുകുകള്‍ക്കെതിരെ വര്‍ഷം മുഴുവനും സംരക്ഷണം നല്‍കേണ്ടതിന്റെ ആവശ്യകതയെയാണ് പഠനം എടുത്തു കാണിക്കുന്നത്.

കിഴക്കന്‍ ഇന്ത്യയിലെ 86 ശതമാനം പേരും മലേറിയയും ഡെങ്കിയും വര്‍ഷത്തില്‍ ഏത് സമയത്തും ഉണ്ടാകാമെന്ന് സമ്മതിക്കുന്നു. പടിഞ്ഞ് 81%, വടക്ക് തെക്കന്‍ മേഖലകളില്‍ ഇത് 80 ശതമാനവുമാണ്. ഇന്ത്യയിലെ മാതാപിതാക്കളില്‍ 95% പേരും വാങ്ങുന്ന ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരത്തിലും സുരക്ഷയിലും കൂടുതല്‍ ശ്രദ്ധാലുക്കളാണെന്നും ഗുഡ്‌നൈറ്റ് സര്‍വേ വെളിപ്പെടുത്തുന്നു. ഒന്ന്, രണ്ട്, മൂന്ന് നിര നഗരങ്ങളിലും ഈ ജാഗ്രതാ സമീപനമുണ്ട്. തെക്കന്‍ നഗരങ്ങള്‍ 97%, കിഴക്ക് 96%, പടിഞ്ഞാറ് 95%, വടക്ക് 92% എന്നിങ്ങനെയാണ് ഇതിന്റെ നില. വര്‍ഷം തോറുമുണ്ടാക്കുന്ന ഇത്തരം കൊതുജന്യ രോഗങ്ങള്‍ ഇന്ത്യയിലെ ദശലക്ഷക്കണക്കിനാളുകളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നുണ്ടെന്നും മികച്ച ഉത്പ്പന്നങ്ങളിലൂടെ അവര്‍ക്ക് സുരക്ഷ ഒരുക്കാനാണ് ഗുഡ്‌നൈറ്റ്‌ലൂടെ തങ്ങള്‍ ശ്രമിക്കുന്നതെന്നും ജിസിപിഎല്‍ ഹോം കെയര്‍ മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി ശില്‍പ സുരേഷ് പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു