ജിഎസ്ടി ആനുകൂല്യം നടപ്പിലാക്കാന്‍ മള്‍ട്ടി നാഷണല്‍ കമ്പനികള്‍ തയ്യാറാകുന്നില്ല: സൂപ്പര്‍മാര്‍ക്കറ്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള

ജിഎസ്ടിയിലെ കുറവ് നടപ്പിലാക്കിക്കൊണ്ടുള്ള ബില്ലല്ല  സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് കമ്പനികള്‍ നല്‍കുന്നത്.  ഉല്‍പ്പന്നങ്ങളുടെ വില കമ്പനികള്‍ കുറച്ചു തന്നാല്‍ തങ്ങള്‍ക്ക് അതേ രീതിയില്‍ വിലകുറച്ച് ജനങ്ങള്‍ക്ക് നല്‍കാന്‍ സാധിക്കും. കമ്പനികള്‍ അതിനു തയ്യാറാകാതെ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല
കൊച്ചി:  ജിഎസ്ടി സ്ലാബ് മാറ്റം ജനങ്ങള്‍ക്ക് ഗുണകരമാകുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നതെങ്കിലും പല വന്‍കിട കമ്പനികളും ജനങ്ങളെ വഞ്ചിക്കുന്ന നിലപാടുമായിട്ടാണ് രംഗത്ത് വന്നിരിക്കുന്നതെന്ന് സൂപ്പര്‍മാര്‍ക്കറ്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള( സ്വാക്ക്) സംസ്ഥാന പ്രസിഡന്റ് ജോര്‍ഫിന്‍ പേട്ട, ജനറല്‍ സെക്രട്ടറി കെ. എ സിയാവുദീന്‍, സ്വാക്ക് എക്‌സ്‌പോ ചെയര്‍മാന്‍ സാജു മൂലന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജിഎസ്ടിയിലെ കുറവ് നടപ്പിലാക്കിക്കൊണ്ടുള്ള ബില്ലല്ല  സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് കമ്പനികള്‍ നല്‍കുന്നത്.  ഉല്‍പ്പന്നങ്ങളുടെ വില കമ്പനികള്‍ കുറച്ചു തന്നാല്‍ തങ്ങള്‍ക്ക് അതേ രീതിയില്‍ വിലകുറച്ച് ജനങ്ങള്‍ക്ക് നല്‍കാന്‍ സാധിക്കും. കമ്പനികള്‍ അതിനു തയ്യാറാകാതെ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. 2017 ല്‍ 28 ശതമാനത്തില്‍ നിന്നും 18 ശതമാനത്തിലേക്ക് ജിഎസ്ടി കുറച്ചപ്പോഴും ചില മള്‍ട്ടിനാഷണല്‍ കമ്പനികള്‍ വില കുറയ്ക്കാന്‍ തയ്യാറാകാതെ ജനങ്ങളെ വഞ്ചിയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇതിനെതിരെ അന്ന് തങ്ങള്‍ ധനകാര്യമന്ത്രിയെയും ജിഎസ്ടി കമ്മീഷണറെയും സമീപിച്ച് പരാതി നല്‍കുകയും തുടര്‍ന്ന് വന്‍കിട കമ്പനികള്‍ക്ക് പിഴയിടുകയും ചെയ്തിരുന്നു. സമാന രീതിയിലാണ് പുതിയ ജിഎസ്ടി നിരക്ക് നിശ്ചയിച്ചപ്പോഴും കമ്പനികള്‍ സ്വീകരിക്കുന്നതെന്നും ഇവര്‍ വ്യക്തമാക്കി. ജിഎസ്ടിയിലെ കുറവ്  വരുത്താത് ചോദിക്കുമ്പോള്‍  ഇതാണ് തങ്ങളുടെ  തീരുമാനമാണെന്നാണ് കമ്പനി അധികൃതര്‍ അവര്‍ വ്യക്തമാക്കുന്നത്. ഇതിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്താക്കി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു