കൊച്ചിയില്‍ 2025ല്‍  ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്ത വിഭവം ചിക്കന്‍ ബിരിയാണി

സ്വിഗ്ഗി ബോള്‍ട്ട് പോലുള്ള വേഗത്തിലുള്ള ഡെലിവറി സേവനങ്ങള്‍ നഗരത്തിന്റെ ഭക്ഷണ ശീലങ്ങളില്‍ സൗകര്യവും പുതുമയും കൂട്ടിച്ചേര്‍ത്തതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കൊച്ചി: കൊച്ചിയില്‍ 2025ല്‍  ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്ത വിഭവം ചിക്കന്‍ ബിരിയാണിയെന്ന് സ്വിഗ്ഗിയുടെ ‘ഹൗ ഇന്ത്യ സ്വിഗ്ഗിഡ് 2025’ റിപ്പോര്‍ട്ട്. ഏകദേശം 14 ലക്ഷം ഓര്‍ഡറുകളോടെയാണ് ചിക്കന്‍ ബിരിയാണി നഗരത്തിലെ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്ത വിഭവമായി മാറിയത്. ചിക്കന്‍ ഫ്രൈയും ചിക്കന്‍ ബര്‍ഗറും പിന്നാലെയുണ്ടായിരുന്നു. ഡിന്നര്‍ ഓര്‍ഡറുകളില്‍ വര്‍ഷാന്തര അടിസ്ഥാനത്തില്‍ 32 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍, വൈകുന്നേരവും അര്‍ധരാത്രിയിലുമുള്ള ഭക്ഷണാവശ്യങ്ങള്‍ ഏറെ വര്‍ധിച്ചു. സ്വിഗ്ഗി ഡൈനൗട്ടിലൂടെ കൊച്ചി ഉപഭോക്താക്കള്‍ 3.08 കോടി രൂപ ലാഭിക്കുകയും ചെയ്തതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സ്വിഗ്ഗി ബോള്‍ട്ട് പോലുള്ള വേഗത്തിലുള്ള ഡെലിവറി സേവനങ്ങള്‍ നഗരത്തിന്റെ ഭക്ഷണ ശീലങ്ങളില്‍ സൗകര്യവും പുതുമയും കൂട്ടിച്ചേര്‍ത്തതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു