100 നഗരങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ച് സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട്

കേരളത്തില്‍ പാലക്കാട്, ആലപ്പുഴ എന്നീ നഗരങ്ങളിലാണ് സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് ആരംഭിച്ചത്.

 

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ക്വിക്ക് കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് രാജ്യവ്യാപകമായി 100 നഗരങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചു. കേരളത്തില്‍ പാലക്കാട്, ആലപ്പുഴ എന്നീ നഗരങ്ങളിലാണ് സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് ആരംഭിച്ചത്.

10 മിനിറ്റ് ഡെലിവറികള്‍ക്കായുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്താണിത്. ഇതോടെ, പലചരക്ക് സാധനങ്ങളും ദൈനംദിന അവശ്യവസ്തുക്കള്‍ മുതല്‍ ഇലക്ട്രോണിക്‌സ്, സ്മാര്‍ട്ട്‌ഫോണുകള്‍, ഫാഷന്‍, മേക്കപ്പ്, കളിപ്പാട്ടങ്ങള്‍ തുടങ്ങി 30,000ത്തിലധികം ഉല്‍പ്പന്നങ്ങള്‍ ഇന്‍സ്റ്റാമാര്‍ട്ടിലൂടെ ലഭിക്കും.

Spread the love