മാന്ത്രിക നാദം നിലച്ചു

തബല വിദ്യാന്‍ സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു.73 വയസായിരുന്നു.

ന്യൂഡല്‍ഹി: അരനൂറ്റാണ്ടിലധികമായി തബലയില്‍ മാസ്മരികത തീര്‍ത്ത ഉസ്താദ് സാക്കിര്‍ ഹുസൈന്‍ ഇനി ഓര്‍മ്മ. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നതിനിടെയാണ് അന്ത്യം. 73 വയസായിരുന്നു. ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചത്. സംഗീത ഇതിഹാസം അള്ളാ റഖയുടെ മകനായ സാക്കിര്‍ ഹുസൈന്‍. അഞ്ച് പതിറ്റാണ്ടിലേറെയായി ക്ലാസിക്കല്‍ സംഗീത രംഗത്തെ മുടിചൂടാ മന്നനാണ്.

അദ്ദേഹത്തിന്റെ സംഭാവനകള്‍ക്ക് രാജ്യം പദ്മശ്രീയും പദ്മവിഭൂഷനും ഉള്‍പ്പെടെയുള്ള അംഗീകാരങ്ങള്‍ നല്‍കി ആദരിച്ചിട്ടുണ്ട്.1990ല്‍ കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് നേടിയ സാക്കിര്‍ ഹുസൈന് 1999ല്‍ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് നാഷണല്‍ എന്‍ഡോവ്‌മെന്റ് ഫോര്‍ ദ ആര്‍ട്‌സ് നാഷണല്‍ ഹെറിറ്റേജ് ഫെല്ലോഷിപ്പ് ലഭിച്ചു. ഏഴു തവണ ഗ്രാമി അവാര്‍ഡിന്ന നോമിനേഷനുകള്‍ ലഭിച്ച സാക്കിര്‍ ഹുസൈന് നാല് തവണ അവാര്‍ഡ് നേടാനും സാധിച്ചിരുന്നു. 2024 ഫെബ്രുവരില്‍ മൂന്നു ഗ്രാമി അവാര്‍ഡുകളും സാക്കിര്‍ ഹുസൈനെ തേടിയെത്തി.വാനപ്രസ്ഥം എന്ന മലയാള ചലച്ചിത്രത്തിലും സാക്കിര്‍ ഹുസൈന്‍ അഭിനിയിച്ചിരുന്നു.

Spread the love