തനിഷ്‌കിന്റെ ഫെസ്റ്റിവല്‍ ഓഫ് ഡയമണ്ട്‌സ്

ഫെസ്റ്റിവല്‍ ഓഫ് ഡയമണ്ട്‌സിന്റെ ഭാഗമായി ഡയമണ്ട് ആഭരണങ്ങള്‍ക്ക് 20 ശതമാനം വരെ ഇളവും തനിഷ്‌ക് പ്രഖ്യാപിച്ചിട്ടുണ്ട്. 2025 ഓഗസ്റ്റ് 25 വരെയായിരിക്കും ഈ ഓഫര്‍.
 കൊച്ചി: ഇന്ത്യയിലെ  ആഭരണ ബ്രാന്‍ഡുകളിലൊന്നായ തനിഷ്‌ക്, 2025ലെ ഫെസ്റ്റിവല്‍ ഓഫ് ഡയമണ്ട്‌സിന് തുടക്കം കുറിച്ചു. 15,000 രൂപ മുതല്‍ ആരംഭിക്കുന്ന പ്രകൃതിദത്ത ഡയമണ്ട് ആഭരണങ്ങളുടെ ശേഖരമാണ് കാമ്പയിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ആധുനിക സ്ത്രീക്കും അവരുടെ തിളക്കമാര്‍ന്ന നിരവധി ഭാവങ്ങള്‍ക്കുമുള്ള തനിഷ്‌കിന്റെ ആദരവാണ് ഫെസ്റ്റിവല്‍ ഓഫ് ഡയമണ്ട്‌സ്. ഫെസ്റ്റിവല്‍ ഓഫ് ഡയമണ്ട്‌സിന്റെ ഭാഗമായി ഡയമണ്ട് ആഭരണങ്ങള്‍ക്ക് 20 ശതമാനം വരെ ഇളവും തനിഷ്‌ക് പ്രഖ്യാപിച്ചിട്ടുണ്ട്. 2025 ഓഗസ്റ്റ് 25 വരെയായിരിക്കും ഈ ഓഫര്‍. സ്‌റ്റോണ്‍ അല്ലെങ്കില്‍ കാരറ്റ് മൂല്യത്തിന് മാത്രം ബാധകമായ സാധാരണ പ്രമോഷനുകളില്‍ നിന്നും വ്യത്യസ്തമായി, ഈ ഓഫര്‍ മുഴുവന്‍ ഡയമണ്ട് ആഭരണത്തിനുമായാണ് നല്‍കുന്നത്.വൈവിധ്യത്തിന്റെയും ശൈലിയുടെയും ആഘോഷമാണ് ഫെസ്റ്റിവല്‍ ഓഫ് ഡയമണ്ട്‌സ്. മോതിരങ്ങള്‍, കമ്മലുകള്‍, നെക്‌ലേസുകള്‍, ബ്രേസ്‌ലെറ്റുകള്‍ തുടങ്ങി 10,000ത്തിലധികം ഡിസൈനുകളിലുള്ള ആഭരണങ്ങളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. തനിഷ്‌ക് സ്‌റ്റോര്‍ സന്ദര്‍ശിച്ചോ tanishq.co.in ല്‍ ഓണ്‍ലൈനായി ഷോപ്പുചെയ്‌തോ ഫെസ്റ്റിവല്‍ ഓഫ് ഡയമണ്ട്‌സിന്റെ ഭാഗമായ ഓഫറുകള്‍ സ്വന്തമാക്കാമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു