അതിനൂതന വെഹിക്കിള്‍
സ്‌ക്രാപ്പിംഗ് ഫെസിലിറ്റിയുമായി ടാറ്റ

റി വയര്‍ അഥവാ റീസൈക്കിള്‍ വിത്ത് റെസ്‌പെക്ട് എന്ന് പേരിട്ടിരിക്കുന്ന ഈ ഫെസിലിറ്റിയില്‍ സുസ്ഥിരവും പ്രകൃതിസൗഹൃദപരവുമായ രീതിയില്‍ പ്രതിവര്‍ഷം 15,000 വരെ എന്‍ഡ് ഓഫ് ലൈഫ് വാഹനങ്ങളെ സുരക്ഷിതമായി പൊളിച്ചുമാറ്റുവാനുള്ള സംവിധാനമുണ്ട്.

 

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് ഗുവാഹട്ടിയില്‍ രജിസ്‌ട്രേഡ് വെഹിക്കിള്‍ സ്‌ക്രാപ്പിംഗ് ഫെസിലിറ്റി (ആര്‍വിഎസ്എഫ്) ആരംഭിച്ചു. റി വയര്‍ അഥവാ റീസൈക്കിള്‍ വിത്ത് റെസ്‌പെക്ട് എന്ന് പേരിട്ടിരിക്കുന്ന ഈ ഫെസിലിറ്റിയില്‍ സുസ്ഥിരവും പ്രകൃതിസൗഹൃദപരവുമായ രീതിയില്‍ പ്രതിവര്‍ഷം 15,000 വരെ എന്‍ഡ് ഓഫ് ലൈഫ് വാഹനങ്ങളെ സുരക്ഷിതമായി പൊളിച്ചുമാറ്റുവാനുള്ള സംവിധാനമുണ്ട്. ടാറ്റ മോട്ടോര്‍സിന്റെ പങ്കാളികളായ ആക്‌സം പ്ലാറ്റിനം സ്‌ക്രാപ്പേഴ്‌സിന്റെ നിയന്ത്രണത്തിലാണ് ഈ ആര്‍വിഎസ്എഫ് പ്രവര്‍ത്തിക്കുന്നത്. എല്ലാ ബ്രാന്‍ഡുകളുടേയും പാസഞ്ചര്‍, വാണിജ്യ വാഹനങ്ങള്‍ സ്‌ക്രാപ് ചെയ്യുവാന്‍ ഇവിടെ സാധിക്കും. ജയ്പൂര്‍, ഭുവനേശ്വര്‍, സൂറത്ത്, ചണ്ഡിഗഢ്, ഡല്‍ഹി എന്‍സിആര്‍, പൂനൈ എന്നിവിടങ്ങള്‍ക്ക് പിന്നാലെ രാജ്യത്തെ ഏഴാമത്തെ ഫെസിലിറ്റിയാണ് ഗുവഹട്ടിയില്‍ ആരംഭിച്ചിരിക്കുന്നത്.

ആസ്സാം ഗതാഗത മന്ത്രി ജോഗന്‍ മോഹന്‍, ആരോഗ്യ മന്ത്രി ആശോക ശിങ്കാല്‍, ടാറ്റ മോട്ടോര്‍സ് എക്‌സിക്യൂട്ടീവ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗിരീഷ് വാഗ്, ആക്‌സം ഓട്ടോമൊബൈല്‍സ് ഡയറക്ടര്‍ ഡോ. സഞ്ജീവ് നരൈന്‍ തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങളില്‍ പങ്കെടുത്തു. ഇത്തരത്തില്‍ ഒരു ഫെസിലിറ്റി ആരംഭിച്ചതിലൂടെ കാര്‍ബണ്‍ ബഹിര്‍ഗമന തോത് കുറയ്ക്കുവാനും പ്രകൃതിക്ക് ദോഷകരമാകാത്ത രീതിയില്‍ കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ സ്‌ക്രാപ്പിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ സാധിക്കുമെന്നും മന്ത്രി ജോഗന്‍ മോഹന്‍ പറഞ്ഞു.

സുസ്ഥിരമായ ഒരു വെഹിക്കിള്‍ ഡിസ്‌പോസല്‍ ഇക്കോസിസ്റ്റമാണ് ഈ ഉദ്യമത്തിലൂടെ സംജാതമായിരിക്കുന്നതെന്നും ഇത് പ്രകൃതിക്കും ജനങ്ങള്‍ക്കും ഒരുപോലെ ഗുണകരമാകുമെന്നും മന്ത്രി അശോക് സിങ്കല്‍ പറഞ്ഞു. ഉത്തരവാദിത്വ വാഹന സ്‌ക്രാപ്പിംഗ് സംവിധാനങ്ങളിലേക്കുള്ള അടുത്ത പടിയാണ് ടാറ്റ മോട്ടോഴ്‌സിന്റെ റി വയര്‍ ഫെസിലിറ്റിയെന്നും രാജ്യത്തെ 7 സംസ്ഥാനങ്ങളിലായുള്ള ഞങ്ങളുടെ ഫെസിലിറ്റികളിലൂടെ പ്രതിവര്‍ഷം 100,000ന് മുകളില്‍ കാലാവധിയെത്തിയ വാഹനങ്ങള്‍ പ്രകൃതിക്ക് ദോഷകരമാകാത്ത രീതിയില്‍ പൊളിച്ചുമാറ്റുവാന്‍ സാധിക്കുന്നു. ടാറ്റ മോട്ടോര്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗിരീഷ് വാഗ് പറഞ്ഞു.

 

Spread the love